കൊടുങ്കാറ്റ്: കാലിഫോർണിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ബൈഡൻ

0
81

കൊടുങ്കാറ്റ് കനത്ത നാശം വിതച്ച കാലിഫോർണിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ജോ ബൈഡൻ. കൊടുങ്കാറ്റിനെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും 19 പേർ മരിച്ചിരുന്നു.

ദുരന്ത ബാധിത പ്രദേശങ്ങളിൽ സഹായം ഉറപ്പാക്കുമെന്ന് ബൈഡൻ അറിയിച്ചു. അമേരിക്കയിലെ ജനസംഖ്യ കൂടിയ സംസ്ഥാനമാണ് കാലിഫോർണിയ.

പ്രളയത്തെ തുടർന്ന് വൈദ്യുതി വിതരണവും ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. നിരവധി വീടുകൾക്കും ഇവിടെ കേടുപാടുകൾ സംഭവിച്ചു.