ജമ്മു കശ്മീരിലെ സോനാമാര്‍ഗില്‍ വീണ്ടും വന്‍ ഹിമപാതം

0
85

ജമ്മു കശ്മീരിലെ സോനാമാര്‍ഗില്‍ വീണ്ടും വന്‍ ഹിമപാതം. രണ്ടു ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ഹിമപാതമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഉണ്ടായ ഹിമപാതത്തില്‍ മൂന്നു നിര്‍മ്മാണ തൊഴിലാളികള്‍ മരിച്ചിരുന്നു.

കഴിഞ്ഞദിവസം ഹിമപാതമുണ്ടായ നിര്‍മ്മാണ കമ്പനിക്ക് സമീപം തന്നെയാണ് ഇത്തവണയും ഹിമപാതമുണ്ടായത്. തൊഴിലാളികളെല്ലാം സുരക്ഷിതരാണെന്ന് കമ്പനി അറിയിച്ചു.

ബാരക്കിന് സമീപം കൂറ്റന്‍ മഞ്ഞുമല നീങ്ങിയെത്തുന്നതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു.