നടൻ സുനിൽ സുഖദയുടെ കാറിന് നേരെ ബൈക്കിലെത്തിയ സംഘത്തിൻറെ ആക്രമണം. തൃശൂര്‍ കുഴിക്കാട്ടുശേരിയില്‍ വച്ചാണ് സംഭവം. ആളൂർ പോലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. രണ്ട് ബൈക്കുകളിലായി എത്തിയ നാല് പേർ താരത്തിനെ മർദ്ദിച്ചതായും പരാതിയുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
സുനിൽ സുഖദയെ കൂടാതെ ബിന്ദു തങ്കം കല്യാണി, സുബൈർ തുടങ്ങിയവർ വാഹനത്തിൽ ഉണ്ടായിരുന്നു. നാടകത്തിൻറെ റിഹേഴ്സലുമായി ബന്ധപ്പെട്ടാണ് ഇവർ മാളയ്ക്ക് അടുത്ത് കുഴിക്കാട്ടുശ്ശേരിയിൽ എത്തിയത്.
കാറിൻറെ സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് എത്തിയതെന്ന് റിപ്പോർട്ട്. സുനിൽ സുഖദയ്ക്കും ബിന്ദു തങ്കം കല്യാണിക്കുമാണ് മർദ്ദനം ഏറ്റത്.