ഗംഭീര തിരിച്ചുവരവുമായി യുണൈറ്റഡ്; മാഞ്ചെസ്റ്റർ ഡെർബിയിൽ ചെകുത്താന്മാർക്ക് ജയം

0
102

മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം. 2-1നാണ് യുണൈറ്റഡ് മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തിയത്. മാര്‍ക്കസ് റാഷ്‌ഫോഡാണ് വിജയഗോള്‍ നേടിയത്.

രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്ന് ഗോളുകളും പിറന്നത്. 60-ാം മിനിറ്റില്‍ ജാക്ക് ഗ്രിലിഷിന്റെ ഗോള്‍ സിറ്റിയെ മുന്നിലെത്തിച്ചു. 78-ാം മിനിറ്റുമുതല്‍ യുണൈറ്റഡിന്റെ ശക്തമായ തിരിച്ചുവരവാണ് ദൃശ്യമായത്. 78-ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസും 82-ാം മിനിറ്റില്‍ മാര്‍കസ് റാഷ്‌ഫോഡും ഗോള്‍ നേട്ടമുണ്ടാക്കി.

പ്രീമിയര്‍ ലീഗില്‍ അഞ്ച് മത്സരങ്ങളാണ് ബാക്കിയുള്ളത്. വോള്‍സ്- വെസ്റ്റ്ഹാം, നോട്ടിംഗ്ഹാം ഫോറസ്റ്റ്- ലെസ്റ്റര്‍ സിറ്റി, ബ്രെന്റ്‌ഫോര്‍-ബേണ്‍മൗത്ത്, എവര്‍ടണ്‍-സതാംപ്ടണ്‍ മത്സരങ്ങളാണ് ഇനിയുള്ളത്. ഇന്നലെ ആസ്റ്റണ്‍ വില്ല ഒന്നിനെതിരെ രണ്ട് ഗോളിന് ലീഡ്‌സ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയിരുന്നു.