Friday
19 December 2025
29.8 C
Kerala
HomeIndiaഉച്ചഭക്ഷണത്തിൽ പാമ്പ്; ബംഗാളിൽ നിരവധി കുട്ടികൾ ആശുപത്രിയിൽ

ഉച്ചഭക്ഷണത്തിൽ പാമ്പ്; ബംഗാളിൽ നിരവധി കുട്ടികൾ ആശുപത്രിയിൽ

ബംഗാളിലെ ബിർഭൂമിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ ഉച്ചഭക്ഷണത്തിൽ പാമ്പിനെ കണ്ടെത്തി. പയർ നിറച്ച പാത്രങ്ങളിലൊന്നിലാണ് പാമ്പിനെ കണ്ടെത്തിയത്. ഭക്ഷണം കഴിച്ച നിരവധി സ്കൂൾ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. ജില്ലയിലെ മയൂരേശ്വര് ബ്ലോക്കിലെ ഒരു പ്രൈമറി സ്‌കൂളിലാണ് 30 ഓളം വിദ്യാർത്ഥികൾ ആശുപത്രിയിലാക്കിയത്.

എല്ലാ വിദ്യാർത്ഥികളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ” ജില്ലാ പ്രൈമറി സ്‌കൂൾ കൗൺസിൽ ചെയർമാൻ പി നായക് പറഞ്ഞു. ഒരാൾ ഒഴികെ എല്ലാ കുട്ടികളും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഞാനും ആശുപത്രിയിൽ പോയി രക്ഷിതാക്കളോട് സംസാരിച്ചു. വിദ്യാർത്ഥികൾ ഇപ്പോൾ സുഖമായിരിക്കുന്നതായും നായക് വ്യക്തമാക്കി.

അതേസമയം ഉച്ചഭക്ഷണം കഴിച്ച് കുട്ടികൾക്ക് അസുഖം വരുന്നതായി നിരവധി ഗ്രാമങ്ങളിൽ നിന്ന് പരാതി ലഭിച്ചിട്ടുണ്ടെന്ന് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ ദിപഞ്ജൻ ജന മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രൈമറി സ്‌കൂളുകളുടെ ജില്ലാ ഇൻസ്‌പെക്ടറെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ജന പറഞ്ഞു.

നേരത്തെ മറ്റൊരു കേസിൽ മാൾഡയിലെ ഒരു സ്കൂളിൽ ഉച്ചഭക്ഷണത്തിൽ എലിയെയും പല്ലിയെയും കണ്ടെത്തി. പ്രദേശത്തെ സ്കൂളുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിൻറെ ഗുണനിലവാരം ഭീകരമാണെന്ന് നാട്ടുകാരും പറയുന്നു. അതേസമയം ഉച്ച ഭക്ഷണത്തിൽ പാമ്പ് കണ്ടെത്തിയ സംഭവത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments