ബന്ധുവീട്ടിലേക്ക് പോകാന്‍ ലിഫ്റ്റ് ചോദിച്ചെത്തിയ 90 വയസുകാരിയെ ബലാത്സംഗം ചെയ്ത് മധ്യവയസ്‌കന്‍

0
93

മധ്യപ്രദേശില്‍ 90 വയസായ സ്ത്രീയെ ബൈക്ക് യാത്രികന്‍ ലിഫ്റ്റ് കൊടുക്കാമെന്ന വ്യാജേനെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. മധ്യപ്രദേശിലെ ഷാഹ്‌ദോള്‍ ജില്ലയിലാണ് സംഭവം നടന്നത്. വ്യാഴാഴ്ച രാത്രി ജബല്‍പൂരില്‍ നിന്ന് ഷഹ്‌ദോള്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ വയോധികയാണ് താന്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി പരാതി ഉന്നയിച്ചത്.

ഒരു ബന്ധുവിന്റെ വീട്ടില്‍ പോകുന്നതിനായാണ് വയോധിക ഷാഹ്‌ദോളിലെത്തിയത്. റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകാനാണ് കുറ്റാരോപിതന്‍ വയോധികയ്ക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്തത്.

വ്യാഴാഴ്ച രാത്രി വൈകിയാണ് റെയില്‍വേ സ്റ്റേഷനിലെത്തിയതെങ്കിലും രാത്രി സ്റ്റേഷനില്‍ തങ്ങി രാവിലെയാണ് വയോധിക ബന്ധുവീട് തേടിയിറങ്ങിയത്. അന്ദ്ര ഗ്രാമം വരെ ഇവര്‍ ഓട്ടോറിക്ഷയിലാണ് എത്തിയത്. തുടര്‍ന്ന് പോകാനാകില്ലെന്ന് ഓട്ടോ ഡ്രൈവര്‍ പറഞ്ഞതോടെ വയോധിക പെരുവഴിയിലായി. ബസ് റൂട്ടല്ലാത്തതിനാലാണ് അപരിചിതന്റെ ലിഫ്റ്റ് സ്വീകരിക്കാന്‍ തീരുമാനിച്ചതെന്ന് വയോധിക പൊലീസിനോട് പറഞ്ഞു. വയോധികയെ ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ബൈക്ക് യാത്രികന്‍ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.