Saturday
10 January 2026
20.8 C
Kerala
HomeKeralaരാജ്യത്തെ സമ്പൂർണ ഭരണഘടനാ സാക്ഷരതനേടുന്ന ആദ്യ ജില്ലയായി കൊല്ലം; പ്രഖ്യാപനം ഇന്ന്

രാജ്യത്തെ സമ്പൂർണ ഭരണഘടനാ സാക്ഷരതനേടുന്ന ആദ്യ ജില്ലയായി കൊല്ലം; പ്രഖ്യാപനം ഇന്ന്

രാജ്യത്തെ സമ്പൂർണ ഭരണഘടനാ സാക്ഷരതനേടുന്ന ആദ്യ ജില്ലയായി കൊല്ലത്തെ ഇന്ന് പ്രഖ്യാപിക്കും. ജില്ല സമ്പൂർണ ഭരണഘടന സാക്ഷരത കൈവരിച്ചതായിയുള്ള പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തും.

10 വയസ്സിനുമുകളിലുള്ള എല്ലാവരെയും ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ചും പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ചും ചുമതലകളെക്കുറിച്ചും ബോധവത്കരിക്കാൻ ജില്ലാപഞ്ചായത്തും ആസൂത്രണസമിതിയും കിലയും ചേർന്ന് ‘ദി സിറ്റിസൺ’ കാമ്പെയിനിലൂടെയാണ് സമ്പൂർണ ഭരണഘടനാ സാക്ഷരത പദ്ധതി പൂർത്തീകരിച്ചത്.

ജില്ലയിലെ ഏഴുലക്ഷം കുടുംബങ്ങളിലെ 23 ലക്ഷം പൗരന്മാർക്കാണ് ഭരണഘടനാ സാക്ഷരത നൽകാൻ ലക്ഷ്യമിട്ടത്. 90 ശതമാനത്തിലധികം പേർക്കും ഭരണഘടനയെക്കുറിച്ച് ബോധവത്കരണ ക്ലാസുകളും ജില്ലയിൽ പൂർത്തീകരിച്ചു.

RELATED ARTICLES

Most Popular

Recent Comments