സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായ പാകിസ്ഥാനിൽ വിവിധ പ്രവശ്യകളിൽ അവശ്യ സാധനങ്ങളുടെ ലഭ്യത കുറവും. സാമ്പത്തിക പ്രതിസന്ധിക്കൊപ്പം പൂഴ്ത്തിവെയ്പ്പും ഗോതമ്പ് തുടങ്ങിയ അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയർന്നു. ഒരു കിലോ ഗോതമ്പിന് 150 രൂപയോളമെത്തി. പാകിസ്ഥാനിൽ ഗോതമ്പിന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതെ തുടർന്ന് സാധനങ്ങൾ വിൽക്കുന്ന വ്യാപാര കേന്ദ്രങ്ങളിൽ വലിയ ആൾക്കൂട്ടങ്ങളും പിടിവലിയുമാണ് വിവിധ ഇടങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. പാകിസ്ഥാനിലെ ഖൈബർ പഖ്തുൺഖ്വ, സിന്ധ്, ബലൂചിസ്ഥാൻ തുടങ്ങിയ പ്രവശ്യകളിലാണ് ഗോതുമ്പിന് അതിന്റെ ഉത്പനങ്ങൾ കുത്തനെ വില കൂടിയത്.
കൂടാതെ കരിഞ്ചന്തയിൽ ഇതിലും ഉയർന്ന വിലയ്ക്കാണ് ധാന്യങ്ങൾ വിൽക്കുന്നതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സർക്കാർ നൽകുന്ന സബ്സിഡി ഇനത്തിൽ ലഭിക്കുന്ന ഗോതമ്പിനായി ദിവസം മണിക്കൂറോളം കാത്തിരിക്കേണ്ട അവസ്ഥയാണെന്ന് എക്സ്പ്രെസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു. ചില ഇടങ്ങളിൽ 160 രൂപയ്ക്ക് ഒരു കിലോ ഗോതമ്പ് പൊടി വിൽക്കുന്നുണ്ടെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പ്രതിസന്ധി കൂടുതൽ വഷളായതോടെ വിവിധ മേഖലകളിൽ നിയന്ത്രണം കൊണ്ടു വരാൻ ഒരുങ്ങുകയാണ് പാക് സർക്കാർ. 2023-ലെ കണക്ക് പ്രകാരം 273 ബില്യൺ ആണ് രാജ്യത്തിൻറെ പൊതു കടം. ദിനം പ്രതി ഇതിൽ വർധന രേഖപ്പെടുത്തുന്നുണ്ട്. വർധിച്ചുവരുന്ന കട ബാധ്യത,ഊർജ ഇറക്കുമതിയിലെ ചിലവ്, വിദേശ കരുതൽ ശേഖരത്തിലെ കുറവ്, ആഗോള നാണയപ്പെരുപ്പം, രാഷ്ട്രീയ അസ്ഥിരത, ജിഡിപി വളർച്ചയിലെ ഇടിവ് എന്നിവയാണ് പാകിസ്ഥാന് വിനയായത്.ലക്ഷകണക്കിന് പൗരന്മാരെ സാരമായി ബാധിച്ചേക്കാവുന്ന ഈ സാമ്പത്തിക തകർച്ചയെ നേരിടാനുള്ള ഓട്ടത്തിലാണ് സർക്കാർ.