തിരുവനന്തപുരം-ദോഹ ഖത്തര്‍ എയര്‍വേയ്‌സ് ഡ്രീംലൈനര്‍ വിമാന സര്‍വീസിന് തുടക്കം

0
100

ഖത്തര്‍ എയര്‍വേയ്‌സ് തിരുവനന്തപുരം-ദോഹ സെക്ടറില്‍ ഡ്രീംലൈനര്‍ വിമാന സര്‍വീസ് ആരംഭിച്ചു. നിലവിലെ എ 320 വിമാനങ്ങള്‍ക്ക് പകരമായി ബി 787 സീരീസ് ഡ്രീംലൈനര്‍ സര്‍വീസ് ആഴ്ചയില്‍ രണ്ടുതവണ ഉണ്ടാകുമെന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഡ്രീംലൈനര്‍ വിമാന സര്‍വീസ് വരുന്നതോടെ എ320നെ അപേക്ഷിച്ച് സീറ്റുകളുടെ എണ്ണം 160ല്‍ നിന്ന് 254 ആയി ഉയരും. ബിസിനസ് ക്ലാസില്‍ മാത്രം 22 സീറ്റുകളുണ്ടാകും.

ആദ്യഘട്ടത്തില്‍ വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് ഡ്രീംലൈനര്‍ സര്‍വീസ് നടത്തുക. എ320 സര്‍വീസ് അഞ്ച് ദിവസം കൂടി തുടരും. വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണിയോടെ എത്തിയ ആദ്യത്തെ ഡ്രീംലൈനര്‍ വിമാനത്തെ എയര്‍പോര്‍ട്ടില്‍ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് സ്വീകരിച്ചത്.