മുൻ ബെൽജിയം, എവർട്ടൺ മാനേജർ റോബർട്ടോ മാർട്ടിനെസിനെ പോർച്ചുഗലിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. കഴിഞ്ഞ മാസം ലോകകപ്പിൽ മൊറോക്കോയോട് പോർച്ചുഗലിന്റെ ക്വാർട്ടർ ഫൈനൽ തോൽവിക്ക് ശേഷം രാജിവച്ച ഫെർണാണ്ടോ സാന്റോസിന് പകരമാണ് 49 കാരനായ സ്പാനിഷ് താരം.
“ലോകത്തിലെ ഏറ്റവും മികച്ച പ്രതിഭകളുള്ള ദേശീയ ടീമുകളിലൊന്നിനെ പ്രതിനിധീകരിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്” മാർട്ടിനെസ് പറഞ്ഞു. ദേശീയ ടീമിനെ സംബന്ധിച്ചിടത്തോളം ഇതൊരു സുപ്രധാന നിമിഷമാണെന്ന് പോർച്ചുഗൽ ഫുട്ബോൾ പ്രസിഡന്റ് ഫെർണാണ്ടോ ഗോമസ് അഭിപ്രായപ്പെട്ടു.
റോബർട്ടോ മാർട്ടിനസ് ബെൽജിയത്തിന്റെ മുൻ പരിശീലകനാണ്. ഖത്തറിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിനെത്തുടർന്ന് പരിശീലക സ്ഥാനത്ത് നിന്ന് മാറി. മാർട്ടിനസ് പരിശീലക സ്ഥാനത്ത് വന്നതിന് ശേഷം കളിച്ച 80 മത്സരങ്ങളിൽ 56 എണ്ണത്തിൽ വിജയിച്ചിട്ടുണ്ട്. 13 സമനിലകളും 11 തോൽവിയും നേരിട്ടു. 2018 ലെ ലോകപ്പിൽ ടീമിനെ മൂന്നാം സ്ഥാനത്തെത്തിച്ചതാണ് വലിയ നേട്ടം.