ബ്രസീലിൽ വൻ സംഘർഷം; കലാപകാരികൾ പാർലമെൻ്റും സുപ്രിം കോടതിയും ആക്രമിച്ചു

0
73
Supporters of Brazilian former President Jair Bolsonaro hold a demonstration at the Esplanada dos Ministerios in Brasilia on January 8, 2023. (Photo by EVARISTO SA / AFP)

ബ്രസീലിൽ വൻ സംഘർഷം. കലാപകാരികൾ പാർലമെൻ്റും സുപ്രിം കോടതിയും ആക്രമിച്ചു. മുൻ പ്രസിഡൻ്റ് ജൈർ ബോൽസനാരോ അനുകൂലികളാണ് ആക്രമണം നടത്തിയത്.

ഇന്നലെ മൂവായിരത്തോളം വരുന്ന ഒരു സംഘം ബ്രസീൽ പാർലമെൻറിലേക്ക് മാർച്ച് നടത്തിയിരുന്നു. അതിനുശേഷം ആ മാർച്ച് വലിയ സംഘർഷത്തിലേക്ക് നീങ്ങി. തുടർന്നാണ് അവർ സുപ്രിം കോടതി ആക്രമിച്ചത്. സുപ്രിം കോടതിയുടെ ജനൽ ചില്ലുകൾ അടിച്ചു തകർത്ത കലാപകാരികൾ അതിനുശേഷം പ്രസിഡൻ്റിൻ്റെ കൊട്ടാരം ആക്രമിച്ചു.

സൈന്യത്തെ ഇറക്കിക്കൊണ്ടാണ് ഈ സംഘർഷത്തെ ബ്രസീൽ നേരിട്ടത്. സംഘർഷ സമയത്ത് പ്രസിഡൻ്റ് ലുലാ ഡിസിൽവ അദ്ദേഹത്തിൻറെ കൊട്ടാരത്തിൽ ഉണ്ടായിരുന്നില്ല. പാർലമെൻറ് മന്ദിരത്തിലേക്ക് ഇരച്ചുകയറിയ ആ അക്രമികൾ അവിടുത്തെ നിർണ്ണായക രേഖകളെല്ലാം നശിപ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ. അക്രമികളെ ഈ തന്ത്ര പ്രധാന കേന്ദ്രങ്ങളിൽ നിന്നെല്ലാം ഒഴിപ്പിച്ചു. നാനൂറ് പേരെ പോലീസ് ആ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 400 പേരെ കയ്യാമം വെച്ച് അവരെ പൊലീസ് കൊണ്ടുപോയിട്ടുണ്ട്.

ജോ ബൈഡൻ അമേരിക്കൻ പ്രസിഡൻറ് ആയി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ട്രംപ് അനുകൂലികൾ കാപിറ്റോൾ മന്ദിരം ആക്രമിച്ചതിനു സമാനമായ സംഭവമാണ് ഇത്. അതിന് സമാനമായ ഒരു സാഹചര്യം നമ്മൾ ശ്രീലങ്കയിലും കണ്ടു. ബ്രസീലിൽ ഇടതുപക്ഷത്തിൻ്റെ വിജയത്തിനുശേഷം ബോൺസണാരോ അനുകൂലികൾ അസ്വസ്ഥരാണ്. ഇതാണ് ആക്രമണത്തിലേക്ക് നീങ്ങിയത്.

സംഘർഷത്തിൽ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് ലുലാ ഡിസിൽവ വ്യക്തമാക്കിയിട്ടുള്ളത്. അക്രമികളെ അടിച്ചമർത്തും എന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ സംഘർഷം നിയന്ത്രണ വിധേയമാണ്.