Monday
12 January 2026
31.8 C
Kerala
HomeKeralaകാസർഗോഡ് തലക്ലായിലെ അഞ്ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് സൂചന

കാസർഗോഡ് തലക്ലായിലെ അഞ്ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് സൂചന

കാസർഗോഡ് തലക്ലായിലെ അഞ്ജുശ്രീയുടെ മരണം ആത്മഹത്യയെന്ന് സൂചന. അഞ്ജുശ്രീയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. അഞ്ജുശ്രീയുടെ മൊബൈൽ ഫോണിലെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു.

അഞ്ജുശ്രീയുടെ മരണകാരണം ഭക്ഷ്യവിഷബാധയല്ലെന്ന് ഇതിനോടകം വ്യക്തമായി കഴിഞ്ഞിരിക്കുകയാണ്. അഞ്ജുശ്രീയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയെന്നും ഇത് കരളിന്റഎ പ്രവർത്തനത്തെ ബാധിച്ചുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കാത്തിരിക്കുകയാണ് പൊലീസ്.

കാസർഗോട്ടെ ഹോട്ടലിൽ നിന്ന് കഴിഞ്ഞ ദിവസം ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതിന് ശേഷമാണ് പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ ആരംഭിച്ചത്. തുടർന്ന് ഗുരുതരാവസ്ഥയിലായ പെൺകുട്ടി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ബന്ധുക്കൾ മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകി. ആദ്യം ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് കരുതിയിരുന്നുവെങ്കിലും പിന്നീട് അത് ആത്മഹത്യയാണെന്ന സൂചനകൾ പുറത്ത് വരികയായിരുന്നു.

RELATED ARTICLES

Most Popular

Recent Comments