Sunday
11 January 2026
26.8 C
Kerala
HomeKeralaനിക്ഷേപത്തട്ടിപ്പ്: പ്രവീൺ റാണ കേരളം വിട്ടതായി സൂചന

നിക്ഷേപത്തട്ടിപ്പ്: പ്രവീൺ റാണ കേരളം വിട്ടതായി സൂചന

കോടികളുടെ നിക്ഷേപത്തട്ടിപ്പ് കേസിൽ വ്യവസായി പ്രവീൺ റാണ കേരളം വിട്ടെന്ന് സൂചന. പൂനെ, ബെംഗളൂരു നഗരങ്ങളിൽ തെരച്ചിൽ ഊർജിതമാക്കി പൊലീസ്. രാജ്യം വിടാൻ സാധ്യതയുള്ളതിനാൽ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയേക്കും.

സേഫ് ആൻഡ് സ്ട്രോങ് എന്ന ചിട്ടി കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമാണു പ്രവീൺ റാണ.

മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചേക്കുമെന്ന് സൂചനയുണ്ടായെങ്കിലും കോടതിയെ സമ‍ീപിച്ചിട്ടില്ല. കൊച്ചിയിലുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിൽ പരിശോധനകൾ നടന്നെങ്കിലും റാണയെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ഏകദേശം 100 കോടി രൂപയെങ്കിലും പ്രവീൺ റാണ നിക്ഷേപകരിൽ നിന്നു തട്ടിയെടുത്തിരിക്കാമെന്നാണു പൊലീസിന്റെ നിഗമനം. തൃശൂർ അരിമ്പൂർ വെളുത്തൂർ സ്വദേശിയാണ് പ്രവീൺ റാണ.

RELATED ARTICLES

Most Popular

Recent Comments