കുവൈത്തിലെ പൊതുമേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണത്തില്‍ 70 ശതമാനം ഇടിവ്

0
37

കുവൈത്തില്‍ പൊതുമേഖലയില്‍ തൊഴില്‍ ചെയ്യുന്ന പ്രവാസികളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട്. 2022ല്‍ സര്‍ക്കാര്‍ മേഖലയിലെ പ്രവാസി ജീവനക്കാരുടെ എണ്ണം 70 ശതമാനമായാണ് കുറഞ്ഞത്. സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. നിലവില്‍ പൊതുമേഖലയിലെ ജീവനക്കാരില്‍ 80 ശതമാനവും സ്വദേശികളാണ്. 2022ല്‍ 366238കുവൈറ്റികള്‍ക്ക് ജോലി ലഭിച്ചപ്പോള്‍ 91,000 പ്രവാസികള്‍ മാത്രമേ ഈ മേഖലയില്‍ ഉള്ളൂ. സര്‍ക്കാര്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഉണ്ടായിരുന്നത് ആരോഗ്യ മന്ത്രാലയത്തിലും വിദ്യാഭ്യാസ മന്ത്രാലയത്തിലുമാണ്.

2022ന്റെ ആദ്യ പകുതിയില്‍ സര്‍ക്കാര്‍ ഏജന്‍സികളില്‍ തൊഴിലിനായി പുതിയതായി എത്തിയ ആകെ പ്രവാസികളുടെ എണ്ണം 1,553 മാത്രമാണ്. കൊവിഡ് കാലത്ത് ഇത് വെറും 200 മാത്രമായി താഴ്ന്നിരുന്നു. 2020 ഒഴിച്ചുനിര്‍ത്തിയാല്‍ കഴിഞ്ഞ വര്‍ഷങ്ങളുടെ ആദ്യ പകുതിയില്‍ ജോലിയില്‍ പ്രവേശിച്ച പ്രവാസികളുടെ എണ്ണം 7,000 ആയിരുന്നു.

സര്‍ക്കാര്‍ മേഖലയിലെ 80 ശതമാനത്തിലധികം ജീവനക്കാരും കുവൈത്തികളാണ്. ആകെ 366,238 കുവൈത്തികളാണ് സര്‍ക്കാര്‍ മേഖലയിലുള്ളത്. റിപ്പോര്‍ട്ട് പ്രകാരം 40 നും 44 നും ഇടയില്‍ പ്രായമുള്ള ജീവനക്കാരാണ് സര്‍ക്കാര്‍ മേഖലയിലെ മൊത്തം ജീവനക്കാരുടെ എണ്ണത്തില്‍ മുന്നില്‍. ഈ പ്രായപരിധിയിലുള്ള 52,000 കുവൈത്തികളാണ് സര്‍ക്കാര്‍ മേഖലയില്‍ തൊഴില്‍ ചെയ്യുന്നത്.