അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി അദ്ധ്യാപകൻ

0
94

അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കി അദ്ധ്യാപകൻ. 40 വയസ്സുകാരനായ കുമാരനെല്ലൂർ സ്വദേശി സമദിനെതിരെ പോലീസ് കേസെടുത്തു. കപ്പൂർ ഗ്രാമപ്പഞ്ചായത്തിലെ മുൻ അംഗവും യൂത്ത് ലീഗ് നേതാവുമാണ് ഇദ്ദേഹം. പോക്‌സോ നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

ഒളിവിൽ കഴിയുന്ന സമദിന് വേണ്ടി ചങ്ങരംകുളം പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. വട്ടംകുളം പഞ്ചായത്തിലെ അഞ്ചാം ക്ലാസ് വരെയുള്ള ഒരു സ്‌കൂളിലെ ഒൻപത് കുട്ടികളെയാണ് ഇയാൾ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. അദ്ധ്യാപകൻ ക്ലാസിൽ വെച്ച് മോശമായി പെരുമാറുന്നുവെന്ന് കുട്ടികൾ മറ്റ് അദ്ധ്യാപകരോട് പറയുകയായിരുന്നു.

സമദിനെതിരെ ഒൻപത് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചൈൽഡ് ലൈൻ പ്രവർത്തകരെത്തി ഒൻപത് കുട്ടികളിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുട രക്ഷിതാക്കളും പോലീസിൽ പരാതി നൽതിയിട്ടുണ്ട്.