ഉത്തരാഖണ്ഡിലെ ജോഷിമഠിൽ മണ്ണിടിച്ചിൽ; 66 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

0
147

ജനങ്ങളെ ആശങ്കയിലാക്കി ഉത്തരാഖണ്ഡിലെ ജോഷിമഠിൽ മണ്ണിടിച്ചിലും വീടുകളിൽ വിള്ളലും. 66 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. 560 വീടുകളിൽ വിള്ളൽ രൂപപ്പെട്ടു.സംഭവത്തിൽ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ഉന്നതതല യോഗം വിളിച്ചു.

പതിവായി ഭൂചലനവും മണ്ണിടിച്ചിലും ഉണ്ടാകുന്ന ഉത്തരാഖണ്ഡ് ചമോലി ജില്ലയിലെ ജോഷിമട് മേഖലയിലാണ് വിചിത്ര ഭൗമ പ്രതിഭാസം.ഇതുവരെ 560 വീടുകളിൽ വിള്ളൽ രൂപപ്പെട്ടു 66 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. പ്രദേശത്തെ മിക്ക റോഡുകളിൽ പോലും വിള്ളൽ ഉണ്ടായി.നടക്കാൻ പോലും പ്രയാസമുണ്ടാകുന്ന സ്ഥിതിയിൽ ദിവസം കഴിയുന്തോറും വിള്ളൽ വലുതാകുന്നതായി നാട്ടുകാർ ആശങ്ക അറിയിച്ചു.

ഒരു വർഷത്തോളമായി നേരിടുന്ന ദുരിതത്തിൽ സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി.ജനങ്ങളെ സുരക്ഷിതമായി മാറ്റിയെന്ന് അറിയിച്ച മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി,വൈകിട്ട് ഉന്നതതലയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. വിള്ളൽ വീഴുന്നത് പഠിക്കാൻ സർക്കാർ നിയോഗിച് പ്രത്യേക ശാസ്ത്രസംഘം സ്ഥലം സന്ദർശിച്ച് സംഭവത്തെ കുറിച്ച് അന്വേഷിക്കും.