മലപ്പുറം സ്വദേശികൾ സഞ്ചരിച്ച ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് നേരെ ആക്രമണം

0
74

ആലപ്പുഴ കളർക്കോട് ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് നേരെ ആക്രമണം. മലപ്പുറം സ്വദേശികൾ സഞ്ചരിച്ച വാഹനത്തിന്റെ ചില്ലാണ് അടിച്ച് തകർത്തത്. കളർകോട് ഭക്ഷണം കഴിക്കാൻ നിർത്തിയതിനിടയിലായിരുന്നു സംഭവം നടന്നത്.

അയ്യപ്പ സംഘത്തിലെ ഒരു പെൺകുട്ടി കടയ്ക്ക് മുന്നിൽ ഉണ്ടായിരുന്നു. ഇവർ ബൈക്കിൽ ചാരി നിന്നത് ബൈക്ക് ഉടമ ചോദ്യം ചെയ്തതാണ് ആക്രമത്തിന് കാരണം. പെൺകുട്ടിയെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു.

സംഭവത്തിൽ കുട്ടിയുടെ കൈക്ക് പരിക്ക് പറ്റിയിട്ടുണ്ട്. കൈകോടാലി ഉപയോഗിച്ചാണ് വാഹനത്തിന്റെ ചില്ല് അടിച്ച് തകർത്തത്.