Wednesday
17 December 2025
26.8 C
Kerala
HomeKeralaവാളയാറില്‍ മീന്‍ കയറ്റിവന്ന വണ്ടിയില്‍ 156 കിലോ കഞ്ചാവ്

വാളയാറില്‍ മീന്‍ കയറ്റിവന്ന വണ്ടിയില്‍ 156 കിലോ കഞ്ചാവ്

പാലക്കാട് വാളയാറില്‍ മീന്‍ കയറ്റിവന്ന വണ്ടിയില്‍ കഞ്ചാവ് പിടികൂടി. എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. രണ്ട് തമിഴ്നാട് സ്വദേശികളെ അറസ്റ്റ് ചെയ്തു.

പാലക്കാട് എക്സൈസ് ഇന്റലിജിൻസ് ബ്യൂറോ ഇൻസ്പെക്ടർ നൗഫലിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു വാളയാറില്‍ പരിശോധന. ആന്ധ്രാപ്രദേശില്‍ നിന്ന് കോഴിക്കോട്ടേക്ക് മീന്‍ കയറ്റി വന്നിരുന്ന ലോറിയിലായിരുന്നു കഞ്ചാവ് കടത്ത്. മീന്‍പെട്ടികള്‍ക്കിടയില്‍ പൊതികളാക്കി സൂക്ഷിച്ചിരുന്ന 156 കിലോ കഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്.

തമിഴ്നാട്ടിലെ ആക്കുർ സ്വദേശി മാരിമുത്തു, മയിലാടുംപാറെയ് സ്വദേശി സെൽവൻ എന്നിവരായിരുന്നു ലോറിയിലുണ്ടായിരുന്നത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ലോറി കോഴിക്കോട് കൈമാറാനാണ് നിര്‍ദേശമുണ്ടായിരുന്നതെന്ന് പിടിയിലായവര്‍ മൊഴി നല്‍കി. ഈ കേസിലെ മറ്റ് പ്രതികളെക്കുറിച്ചും ഈ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത് ആർക്കു വേണ്ടിയാണ് എന്നതിനെ കുറിച്ചും എക്സൈസ് അന്വേഷണം തുടങ്ങി . ഐബി പ്രിവേൻറ്റീവ് ഓഫീസർമാരായ വിശ്വനാഥ്, വേണു കുമാർ, സുരേഷ്, വിശ്വകുമാർ, സുനിൽകുമാർ, പാലക്കാട് സ്‌ക്വാഡ് സി ഐ സുരേഷ്, സ്‌ക്വാഡ് ഇൻസ്‌പെക്ടർ അജിത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

RELATED ARTICLES

Most Popular

Recent Comments