ബലൂചിസ്ഥാനില്‍ തുടര്‍ സ്‌ഫോടനങ്ങള്‍; 5 പാക് സൈനികര്‍ കൊല്ലപ്പെട്ടു

0
75

ഞായറാഴ്ച ബലൂചിസ്ഥാനിലുണ്ടായ സ്‌ഫോടനങ്ങളില്‍ അഞ്ച് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെടുകയും പന്ത്രണ്ടിലധികം സാധാരണ പൗരന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡിസംബര്‍ 24 മുതല്‍ രഹസ്യാന്വേഷണ ഓപ്പറേഷന്‍ നടന്നുവരികയായിരുന്നു. കോഹ്ലു ജില്ലയിലെ കഹാന്‍ പ്രവിശ്യയില്‍ ഒരു സ്ഫോടകവസ്തു (ഐഇഡി) പൊട്ടിത്തെറിച്ചതായി പാകിസ്ഥാന്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞതായി ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു.

മറ്റൊരു സംഭവത്തില്‍, ക്വറ്റയിലെ സാറ്റലൈറ്റ് ടൗണിലെ പോലീസ് ചെക്ക് പോയിന്റിലേക്ക് അജ്ഞാതര്‍ ഗ്രനേഡ് എറിഞ്ഞു. മൂന്ന് പോലീസ് ഉദ്യോഗസ്ഥരും അഞ്ച് പൗരന്മാരും ഉള്‍പ്പടെ എട്ട് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട് പറയുന്നു.

ഈ സംഭവത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ക്വറ്റയില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ച് നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. രാജ്യം ക്രിസ്മസ് ആഘോഷിക്കുന്ന ദിവസമാണ് ബലൂചിസ്ഥാനില്‍ ഒന്നിലധികം സ്‌ഫോടനങ്ങള്‍ നടന്നത്.