ക്ഷേത്രമുറ്റത്ത് എത്തിയ കരോൾ സംഘത്തിന് പാൽപായസം നൽകി മേൽശാന്തി

0
65

ക്ഷേത്രമുറ്റത്ത് എത്തിയ കരോൾ സംഘത്തിന് പാൽപായസം നൽകി മേൽശാന്തി. കൊല്ലം പത്തനാപുരത്ത് നിന്നാണ് മതസാഹോദര്യത്തിന്റെ ഈ വേറിട്ട കാഴ്ച.

പത്തനാപുരം കുന്നിട സെന്റ് തോമസ് മർത്തോമ ഇടവകയിൽ നിന്നുളള കരോൾ സംഘത്തിനാണ് പട്ടാഴി ചെളിക്കുഴി ചെറുകോണത്ത് കാവ് ശ്രീ രാജരാജേശ്വരി ദേവീ ക്ഷേത്രത്തിൽ സ്വീകരണം നൽകിയത്.ക്രിസുമസിനോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ എത്തിയ കരോൾ സംഘത്തെ പാൽപായസം നൽകി മേൽശാന്തി സ്വീകരിക്കുകയായിരുന്നു.

പായസം സ്വീകരിച്ച ശേഷം സംഘം കരോൾ ഗാനവും ആലപിച്ച് പരസ്പരം ആശംസകൾ നേർന്നാണ് പിരിഞ്ഞത്. ക്ഷേത്ര മേൽശാന്തി മുരളീധരൻ ശർമ്മ, ഭാരവാഹി കണ്ണൻ ശ്രീരാഗ് എന്നിവരാണ് കരോൾ സംഘത്തിന് ക്ഷേത്രത്തിൽ സ്വീകരണം നൽകിയത്.

കരോൾ സംഘത്തിന് പാൽപ്പായ സ്വീകരണം ഒരുക്കിയ മേൽശാന്തിയുടെ കഥ സാമൂഹിക മാധ്യമങ്ങളിലും ഇന്ന് വൈറലാണ്.മത സഹോദര്യത്തിന്റെ പുതിയ പ്രതീകമായി മാറുകയാണ് പത്തനാപുരത്തുകാർക്ക് ഇത്തവണത്തെ ക്രിസ്തുമസ്.