സംസ്ഥാനത്ത് കൊവിഡ് രോഗികൾ പ്രതിദിനം 100 ൽ താഴെ

0
97

കേന്ദ്രസർക്കാരിന്റെ കൊവിഡ് മുന്നറിയിപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് കൊവിഡ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവർത്തനം പുനരാരംഭിച്ചു. ആശുപത്രി ഉപയോഗം, രോഗനിർണയ നിരക്ക്, മരണ നിരക്ക് എന്നിവ നിരീക്ഷിക്കാനും അവബോധം ശക്തിപ്പെടുത്താനും ഇന്നലെ മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലകളുടെ കൊവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു. ( kerala covid count under 100 )

ക്രിസ്മസ് ന്യൂയർ ആഘോഷങ്ങളിൽ പ്രത്യേക ശ്രദ്ധവേണമെന്നും ആൾക്കുട്ടത്തിൽ മാസ്‌ക്ക് ഉപയോഗിക്കണമെന്നുമാണ് പ്രധാന നിർദ്ദേശം . വിമാനത്താവളങ്ങളിലും സീപോർട്ടിലും നിരീക്ഷണം ശക്തമാക്കും. വിദേശത്ത് നിന്നും വരുന്ന രണ്ട് ശതമാനം പേരുടെ സാമ്പിളുകൾ പരിശോധിക്കും. സംസ്ഥാനത്ത് രണ്ടാഴ്ചയിലെ കണക്കെടുത്താൽ പ്രതിദിന കൊവിഡ് കേസുകൾ 100ന് താഴെയാണ്. ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികളും വളരെ കുറവാണ്. മരുന്നുകളുടേയും സുരക്ഷാ സാമഗ്രികളുടേയും ലഭ്യത കൂടുതലായി ഉറപ്പ് വരുത്താനാണ് മന്ത്രി വീണാ ജോർജിന്റെ നിർദേശം

എല്ലാ ആശുപത്രികളിലുമുള്ള ആശുപത്രി കിടക്കകൾ, ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ, അവയുടെ ഉപയോഗം എന്നിവ നിരന്തരം വിലയിരുത്താനും മന്ത്രി നിർദേശം നൽകി. ആരോഗ്യവകുപ്പ് നൽകുന്ന കണക്ക് പ്രകാരം സംസ്ഥാനത്ത് പ്രതിദിനം 100 ൽ താഴെയാണ് നിലവിൽ കൊവിഡ് സ്ഥിരീകരിക്കുന്നത്.