റേഷന്‍ കാര്‍ഡ് അനര്‍ഹരെ കണ്ടെത്താനുള്ള നടപടി; പിഴയിനത്തില്‍ ഈടാക്കിയത് 2,78,83,024 രൂപ

0
66

റേഷന്‍ കാര്‍ഡ് തട്ടിപ്പ് കണ്ടെത്താനുള്ള ഓപ്പറേഷന്‍ യെല്ലോ വഴി പിഴയിനത്തില്‍ ഈടാക്കിയത് രണ്ട് കോടി എഴുപത്തി മൂന്ന് ലക്ഷം രൂപ. അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചവരില്‍ നിന്നാണ് പിഴ ഈടാക്കിയത്. 13,942 പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.

ഈ വര്‍ഷം ഒക്ടോബറിലാണ് ഓപ്പറേഷന്‍ യെല്ലോ എന്ന പരിശോധന സര്‍ക്കാര്‍ ആരംഭിച്ചത്. അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ച് ആനുകൂല്യം കൈപറ്റുന്നവരെ കണ്ടെത്താനായിരുന്നു ഓപ്പറേഷന്‍ യെല്ലോ. അനര്‍ഹമായി കൈവശം വച്ചിരിക്കുന്ന കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കാനുള്ള അവസരവും നേരത്തെ സര്‍ക്കാര്‍ നല്‍കിയിരുന്നു. ഈ സമയം കഴിഞ്ഞിട്ടും കൃത്യമായി തിരിച്ചെല്‍പ്പിക്കാത്ത കാര്‍ഡുടമകളെ കണ്ടെത്താനാണ് ഓപ്പറേഷന്‍ യെല്ലോയ്ക്ക് തുടക്കമിട്ടത്.

ഇത്തരക്കാര്‍ കൈപറ്റിയ ഭക്ഷ്യധാനത്തിന്റെ വില കണക്കാക്കിയാണ് പിഴത്തുക ഈടാക്കിയത്. ബിപിഎല്‍ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ചിരിക്കുന്നവര്‍ തിരിച്ചേല്‍പ്പിക്കണമെന്നും ഇക്കാര്യത്തില്‍ നിയമനടപടി ഉണ്ടാകില്ലെന്നും ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനിലും പറഞ്ഞിരുന്നു.