നോട്ട് നിരോധനം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി ജനുവരി രണ്ടിന്‌

0
81

നോട്ട് അസാധുവാക്കൽ ഹർജികളിലെ വിധി സുപ്രിംകോടതി ഡിസംബർ 2 ന് പറയും. 2016 നവംബർ എട്ടിന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിനെ ചോദ്യം ചെയ്ത് 58 ഹർജികളാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. ജസ്റ്റിസ് എസ്എ നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് മുന്നിൽ ആർബിഐയെ പ്രതിനിധീകരിച്ച് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണിയും ഹർജിക്കാരെ പ്രതിനിധികരിച്ച് മുതിർന്ന അഭിഭാഷകരായ പി ചിദംബരം, ശ്യാം ദിവാൻ എന്നിവരും ആണ് ഹാജരായത്. ( demonetization petition verdict on dec 2 )

നോട്ട് നിരോധനത്തിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച് വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു. നോട്ട് അസാധുവാക്കാനുള്ള തീരുമാനത്തിൽ കേന്ദ്രത്തിൽ നിന്നും റിസർവ് ബാങ്കിൽ നിന്നും സുപ്രിംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരം തേടിയിരുന്നു. 500, 1000 രൂപയുടെ നോട്ടുകൾ അസാധുവാക്കാനുള്ള തീരുമാനത്തിൽ സമഗ്രമായ സത്യവാങ്മൂലം സമർപ്പിക്കണം എന്നായിരുന്നു കേന്ദ്രസർക്കാരിനും ആർബിഐയ്ക്കും ഉള്ള കോടതി നിർദേശം.

വാദങ്ങൾ കേട്ടതിന് ശേഷം കോടതി കേന്ദ്രത്തോട് രേഖകൾ ഹാജരാക്കാൻ നിർദേശിക്കുകയും ചെയ്തു. വ്യാജ കറൻസിയും തീവ്രവാദ ഫണ്ടിംഗും ചെറുക്കുന്നതിനുള്ള ഫലപ്രദമായ നടപടിയാണ് 2016ലെ നോട്ട് നിരോധനം എന്നതായിരുന്നു സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലെ നിലപാട്.

കൂടാതെ, കള്ളപ്പണം, നികുതിവെട്ടിപ്പ് തുടങ്ങിയ സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള ഫലപ്രദമായ മാർഗം കൂടിയാണിതെന്നും കേന്ദ്രം അറിയിച്ചു.സാമ്പത്തിക കുറ്റകൃത്യങ്ങൾ ഉൾപ്പെടെയുള്ളവയെ കുറിച്ച് പഠിച്ച ശേഷം പരിഹാരമായാണ് നടപടിയെടുത്തത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ശുപാർശ പ്രകാരമാണ് നോട്ട് അസാധുവാക്കൽ തീരുമാനമെടുത്തതെന്നും കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു.