ന്യൂനമർദ്ദം ശ്രീലങ്ക വഴി വരുന്നു…!സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് 

0
93

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീന ഫലമായി കേരളത്തിൽ വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത. വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം വരും മണിക്കൂറുകളിൽ ശ്രീലങ്ക വഴി കോമോറിൻ തീരത്തേയ്ക്ക് നീങ്ങാൻ സാദ്ധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം.

ഇതിന്റെ സ്വാധീന ഫളമായി തിരുവനന്തപുരം, കൊല്ലം, ജില്ലകളിൽ തിങ്കളാഴ്ച ശക്തമായ മഴ ലഭിക്കും. ഈ ജില്ലകളിൽ 26ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി തമിഴ്‌നാട്ടിലും വരും ദിവസങ്ങളിൽ മഴ ലഭിക്കുമെന്നാണ് പ്രവചനം.

ഞായർ, തിങ്കൾ ദിവസങ്ങളിൽ തമിഴ്‌നാട്ടിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തമിഴ്‌നാട്ടിന്റെ തെക്കൻ കടലോര പ്രദേശങ്ങൾ ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.