Wednesday
17 December 2025
30.8 C
Kerala
HomeKeralaതാളിയോല ശേഖരങ്ങളുടെ കാഴ്ചകൾക്കായി തിരുവനന്തപുരത്ത് ഇനി പ്രത്യേക മ്യൂസിയം

താളിയോല ശേഖരങ്ങളുടെ കാഴ്ചകൾക്കായി തിരുവനന്തപുരത്ത് ഇനി പ്രത്യേക മ്യൂസിയം

താളിയോല ശേഖരങ്ങളുടെ കാഴ്ചകൾക്കായി തിരുവനന്തപുരത്ത് ഇനി പ്രത്യേക മ്യൂസിയം. നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോലകൾ പ്രദർശിപ്പിക്കുന്ന മ്യൂസിയത്തിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും. ലോകത്തെ തന്നെ ഏറ്റവും വിശാലമായ താളിയോല ശേഖരമാണ് സർക്കാർ സജ്ജീകരിച്ചിരിക്കുന്നതെന്ന് മന്ത്രി അഹ്മദ് ദേവർകോവിൽ പറഞ്ഞു.

സംസ്ഥാന സർക്കാർ വർഷങ്ങളായി സൂക്ഷിച്ചുവന്ന താളിയോലകളാണ് പൊതുജന പ്രദർശനത്തിനായി ഒരുക്കുന്നത്. പ്രാചീന ലിപികളായ വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ, പഴയ തമിഴ് എന്നിവയിലുള്ള താളിയോല ശേഖരം ചരിത്രാന്വേഷികൾക്ക് മികച്ച അനുഭവമാകും.

മൂന്ന് കോടി രൂപ ചെലവഴിച്ച് തിരുവിതാംകൂറിന്റെ പഴയ ജയിൽ കെട്ടിടമായ സെൻട്രൽ ആർക്കൈവ്സിലാണ് മ്യൂസിയത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. 8 ഗ്യാലറികളുള്ള മ്യൂസിയം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

RELATED ARTICLES

Most Popular

Recent Comments