മയക്കുമരുന്ന് വിൽപനയിലൂടെയുള്ള ലാഭം ഭീകര വാദത്തിന് വളമാകുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മയക്കുമരുന്ന് മുക്ത ഭാരതമാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും ലഹരി വ്യാപാരത്തിന് എതിരെ ശക്തമായ നടപടികൾ തുടരുമെന്നും അമിത് ഷാ അറിയിച്ചു.
മയക്കുമരുന്ന് വില്പനയ്ക്കെതിരെ കേന്ദ്രവും സംസ്ഥാനങ്ങളും ചേർന്ന് നടപടി എടുക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. ലഹരി വ്യാപനത്തെ തടയുന്നതിൽ വിട്ടു വീഴ്ചയില്ലെന്നും മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെടുന്നത് എത്ര പ്രായത്തിൽ ഉളളവർ ആയാലും വെറുതെ വിടാൻ ആകില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഇരകൾ ആകുന്നവരുടെ ലഹരി മുക്തിക്ക് ആവശ്യമായ സഹായം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ലോകസഭയിൽ ലഹരി ഉപയോഗത്തെ കുറിച്ചുള്ള ചർച്ചയിൽ മറുപടി നൽകുകയായിരുന്നു അമിത് ഷാ