ജാർഖണ്ഡിൽ ആദിവാസി യുവതിയെ കൊന്ന് കഷണങ്ങളാക്കി

0
41

ജാർഖണ്ഡിൽ ആദിവാസി യുവതിയെ കൊന്ന് കഷണങ്ങളാക്കി. 22 വയസുള്ള റൂബിക പഹദനാണ് കൊലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ദിൽദാർ അൻസാരിയെ കസ്റ്റഡിയിൽ എടുത്തു.

മൃതദേഹത്തിന്റെ 12 ഭാഗങ്ങൾ വിവിധ ഇടങ്ങളിൽ നിന്ന് കണ്ടെത്തി. കൂടുതൽ ഭാഗങ്ങൾ കണ്ടെത്താനായി തിരച്ചിൽ തുടരുന്നുവെന്ന് പൊലീസ് അറിയിച്ചു.

വീടിനുള്ളിൽ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി പലയിടങ്ങളിലായി വലിച്ചെറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത ഭർത്താവ് ദിൽദാർ അൻസാരിയുടെ രണ്ടാം ഭാര്യയാണ് റൂബിക പഹദൻ.