Monday
12 January 2026
25.8 C
Kerala
HomeKeralaലോകത്തെ ഡിസൈൻ ഹബ്ബായി കേരളത്തെ മാറ്റും: മുഖ്യമന്ത്രി

ലോകത്തെ ഡിസൈൻ ഹബ്ബായി കേരളത്തെ മാറ്റും: മുഖ്യമന്ത്രി

ലോകത്തെ ഡിസൈൻ ഹബ്ബായി കേരളത്തെ മാറ്റുന്നത് ലക്ഷ്യം വെച്ച് സംസ്ഥാന ഡിസൈൻ നയം ഉടൻ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സ്റ്റാർട്ടപ്പ് മിഷൻ ആതിഥ്യം വഹിക്കുന്ന കൊച്ചി ഡിസൈൻ വീക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൊച്ചി ഡിസൈന്‍ വീക്ക് ബോള്‍ഗാട്ടിയിലാണ് നടക്കുന്നത്. ഇന്ത്യയുടെ ഭാവി ക്രിയേറ്റീവ് ഇക്കോണമിയിലാണന്നും ഇതിനായി സമഗ്രമായ ഡിസൈന്‍ നയം ആവശ്യമാണന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു .കൊച്ചി ഡിസൈന്‍ വീക്കില്‍ പങ്കെടുക്കുന്ന ദേശീയ-അന്തര്‍ദേശീയ വിദഗ്ധരെ നയരൂപീകരണത്തില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിസൈൻ മേഖലയ്ക്ക് മുതൽക്കൂട്ടായി മെയ്ഡ് ഇൻ കേരള ബ്രാൻഡ് ഉടൻ ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കയർ, കശുവണ്ടി, വെളിച്ചെണ്ണ തുടങ്ങിയ കേരളത്തിന്റെ തനതുൽപ്പന്നങ്ങൾ ഈ ബ്രാൻഡിന് കീഴിൽ അവതരിപ്പിക്കും. കൊച്ചി ഡിസൈൻ വീക്കിന്റ ഭാഗമായി ബോൾഗാട്ടി ഐലൻഡിൽ നടക്കുന്ന ഉച്ചകോടിയിൽ 21വിഷയങ്ങളിൽ പാനൽ ചർച്ചകളും പ്രഭാഷണങ്ങളും നടക്കും.

RELATED ARTICLES

Most Popular

Recent Comments