Monday
22 December 2025
19.8 C
Kerala
HomeKeralaതിരുവനന്തപുരത്ത് വഴയിലയിൽ യുവതിയെ നടുറോഡിൽ വെട്ടിക്കൊന്നു; പങ്കാളി കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് വഴയിലയിൽ യുവതിയെ നടുറോഡിൽ വെട്ടിക്കൊന്നു; പങ്കാളി കസ്റ്റഡിയിൽ

വഴയിലയിൽ നടുറോഡിൽ യുവതിയെ വെട്ടികൊന്നു. വഴയിലയിൽ റോഡരികിലായിരുന്നു ആക്രമണം നടന്നത്. നന്ദിയോട് സ്വദേശിനിയായ സിന്ധുവാണ് കൊല്ലപ്പെട്ടത്. ഇവർക്ക് 50 വയസുണ്ടായിരുന്നു. സംഭവത്തിൽ പങ്കാളിയായ രാകേഷിനെ പോലീസ് കസറ്റ്ഡിയിലെടുത്തിട്ടുണ്ട്.

സംഭവം നടന്നത് ഇന്ന് രാവിലെ 9:30 നാണ്. റോഡിലൂടെ നടന്നു പോകുകയായിരുന്ന സിന്ധുവിനെ ഇവരുടെ കൂടെ താമസിച്ചിരുന്ന രാകേഷ് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വെട്ടിക്കൊലപെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിന്ധുവിനെ ഉടൻ മെഡിക്കൽ കോളേജിൽ ജീവൻ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് പങ്കാളിയായ രാകേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കഴുത്തിന് മൂന്ന് തവണ വെട്ടേറ്റ സിന്ധുവിനെ ഗുരുതര പരിക്കോടെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പോലീസും നാട്ടുകാരും ചേർന്നാണ് സിന്ധുവിനെ ആശുപത്രിയിൽ എത്തിച്ചത്. കൊലപാതകത്തിന് കാരണം പ്രണയപകയാണെന്നാണ് പോലീസ് പറയുന്നത്.  12 വർഷമായി സിന്ധുവിനെ പരിചയമുണ്ടെന്നും ഒരു മാസമായി രണ്ട് പേരും അകൽച്ചയിലായിരുന്നുവെന്നും രാജേഷ് പോലീസിനോട് പറഞ്ഞു. തന്നിൽ നിന്നും സിന്ധു അകന്നുമാറുന്നുവെന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകം നടത്തിയത്തെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചതായിട്ടാണ് റിപ്പോർട്ട്.

RELATED ARTICLES

Most Popular

Recent Comments