Saturday
20 December 2025
29.8 C
Kerala
HomeIndia'ഗമോച'യ്ക്ക് ജി.ഐ ടാഗ് ലഭിച്ചു

‘ഗമോച’യ്ക്ക് ജി.ഐ ടാഗ് ലഭിച്ചു

ആസാമീസ് ജനതയ്ക്ക് അവരുടെ ഐഡന്റിറ്റി എന്ന് വിളിക്കപ്പെടുന്ന ‘ഗമോച’യ്ക്ക് ഭൂമിശാസ്ത്ര സൂചിക ടാഗ് (ജിഐ) ലഭിച്ചു. കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജിഐ ടാഗ് ലഭിച്ചതില്‍ അസമിലെ ജനങ്ങള്‍ക്ക് കേന്ദ്രമന്ത്രി അഭിനന്ദനം അറിയിച്ചു. വ്യക്തിപരമായി തനിക്ക് ഇത് അഭിമാന ദിനമാണെന്നും അദ്ദേഹം പറഞ്ഞു. ”ഈ ദിവസം അസമിലെ ജനങ്ങള്‍ക്ക് അഭിമാനകരമായ ദിവസമാണ്. ഗമോച്ചയ്ക്ക് ഇന്ത്യാ ഗവണ്‍മെന്റിന്റെ ജിയോഗ്രാഫിക്കല്‍ ഇന്‍ഡിക്കേഷന്‍ ടാഗ് ലഭിച്ചു. ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പ്രകാശിപ്പിക്കുന്നു.” കേന്ദ്രമന്ത്രി ട്വീറ്റില്‍ കുറിച്ചു.

ഗമോച്ച

ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുള്ള ഒരു പ്രദേശത്ത് നിന്ന് ഉത്ഭവിക്കുന്ന കാര്‍ഷിക, പ്രകൃതിദത്ത അല്ലെങ്കില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍, കരകൗശല വസ്തുക്കള്‍, വ്യാവസായിക വസ്തുക്കള്‍ എന്നിവയുടെ ടാഗ് പ്രധാനമായും ജിഐ എന്നാണ് അറിയപ്പെടുന്നത്. പ്രസ്തുത ഉല്പന്നം ആ സ്ഥലത്തിന്റെ ഉത്ഭവസ്ഥാനം എന്നാണ് അര്‍ത്ഥമാക്കുന്നത്. വിവിധ ഡിസൈനുകളിലും മോട്ടിഫുകളിലും ചുവന്ന ബോര്‍ഡറുള്ള കൈകൊണ്ട് നെയ്ത ചതുരാകൃതിയിലുള്ള തുണിയാണ് ഗമോച്ച. ബഹുമാനത്തിന്റെയും ആദരവിന്റെയും അടയാളമായി അസമീസ് ആളുകള്‍ ഇത് പലപ്പോഴും മുതിര്‍ന്നവര്‍ക്കും അതിഥികള്‍ക്കും സമ്മാനിക്കാറുണ്ട്.

അസമിനെ സംബന്ധിച്ചിടത്തോളം ഇത് വളരെ പ്രധാനമാണ്

ഒരു ‘ഗമോച്ച’ എന്നത് അക്ഷരാര്‍ത്ഥത്തില്‍ ടവല്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്. വിശേഷാവസരങ്ങളില്‍ സില്‍ക്ക് പോലുള്ള വിലകൂടിയ വസ്തുക്കളില്‍ നിന്നാണ് ഇത് നിര്‍മ്മിക്കുന്നത്. ആസാമിലെ ബിഹു ഉത്സവത്തിന്റെ അവിഭാജ്യ ഘടകമായതിനാല്‍ ഇതിനെ ബിഹുവന്‍ എന്നും വിളിക്കുന്നു.

പ്രത്യേക ആവശ്യങ്ങള്‍ക്കായി, പരമ്പരാഗത അസമീസ് ‘പാറ്റ്’ സില്‍ക്ക് പോലെയുള്ള വിലകൂടിയ വസ്തുക്കളില്‍ നിന്നും വ്യത്യസ്ത നിറങ്ങളില്‍ നിന്നും ഇത് നിര്‍മ്മിക്കുന്നു. ‘ബിഹു’ ഉത്സവകാലത്ത് ഇത് ‘ബിഹുവന്‍’ എന്നാണ് അറിയപ്പെടുന്നത്. ആസാമില്‍ മാത്രം കാണപ്പെടുന്ന ഈ സവിശേഷമായ സ്‌കാര്‍ഫ് ബലിപീഠങ്ങള്‍ അലങ്കരിക്കുമ്പോഴോ മതപരമായ പുസ്തകങ്ങള്‍ മറയ്ക്കുമ്പോഴോ ബഹുമാനത്തിന്റെ പ്രതീകമായും ഉപയോഗിക്കുന്നു.

5 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഈ ടാഗ് ലഭിച്ചത്

ജി.ഐ ടാഗ് ലഭിക്കുമ്പോള്‍, ഉല്‍പ്പന്നത്തിന് ഇപ്പോള്‍ നിയമ പരിരക്ഷ ലഭിക്കും. ഇത് അതിന്റെ അനധികൃത ഉപയോഗം തടയാന്‍ സഹായിക്കും. 5 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഗമോച്ചയ്ക്ക് ഈ ടാഗ് ലഭിച്ചത്. 2017 ഒക്ടോബര്‍ 16-ന് അസമിലെ ഗോലാഘട്ട് ജില്ലയിലെ കരകൗശല വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ജിഐ രജിസ്ട്രിയില്‍ ‘ഗാമോസ’യ്ക്കായി അപേക്ഷ സമര്‍പ്പിച്ചു. അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഐജി ടാഗ് ലഭിച്ചത്.

RELATED ARTICLES

Most Popular

Recent Comments