വീട്ടിലെ ഡ്രൈനേജിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു

0
49

വീട്ടിലെ ഡ്രൈനേജിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു. കാസർഗോഡ് ഉപ്പളയിലാണ് സംഭവം. ഉപ്പള സ്വദേശി സമദിന്റെ മകൻ ഷെഹ്സാദാണ് മരിച്ചത്.

വീട്ടിന് പിന്നിലുള്ള ഡ്രൈനേജിൽ അറ്റകുറ്റപ്പണി നടത്താനായി മുകൾ ഭാ​ഗം ഒന്നര ഇ‍ഞ്ച് സ്ക്വയറിൽ തുറന്നിട്ടിരുന്നു. ഈ ദ്വാരത്തിലൂടെയാണ് കുട്ടി ഡ്രൈനേജിൽ വീണത്.

അപകടം സംഭവിച്ച ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം നടക്കുമ്പോൾ കുട്ടിയുടെ പിതാവ് അടുത്തുണ്ടായിരുന്നു. എന്നാൽ കുട്ടി ഡ്രൈനേജിന് അടുത്തേക്ക് പോയത് പിതാവിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കുട്ടി വീണ ശേഷമാണ് ചുറ്റുമുണ്ടായിരുന്നവർ ഇത് കാണുന്നത്.