ഇന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം. 1948ല്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ മനുഷ്യാവകാശങ്ങളുടെ സാര്‍വത്രിക പ്രഖ്യപനം നടത്തിയ ദിനമാണ് ഡിസംബര്‍ 10. ഈ ദിവസം ലോക മനുഷ്യാവകാശദിനമായി ആചരിക്കുന്നു. ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിന് 74 വയസായെന്ന് ഈ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. സാമൂഹ്യവും സാംസ്‌കാരികവും ഭൗതികവുമായ അവകാശങ്ങളെപ്പറ്റി ജനങ്ങളില്‍ അവബോധമുണ്ടാക്കുകയും ഒപ്പം എല്ലാവരുടേയും ക്ഷേമം ഉറപ്പാക്കുക്കുകയുമാണ് ഈ ദിനാചരണത്തിലൂടെ ഉദ്ദേശിക്കുന്നത്.കോവിഡ്, യുദ്ധ പശ്ചാത്തലത്തില്‍ ദാരിദ്രം വര്‍ധിക്കുകയും അസമത്വവും വിവേചനവും കൂടുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ മനുഷ്യാവകാശദിനത്തിന് പ്രധാന്യമേറുന്നു.
അന്തസ്സ്, സ്വാതന്ത്ര്യം എല്ലാവര്‍ക്കും നീതി എന്നതാണ് 2022 ലെ മനുഷ്യാവകാശ ദിനത്തിന്റെ തീം. ഇത് കൂടാതെ മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുക എന്ന ആഹ്വാനവും ഈ ദിനം നല്‍കുന്നുണ്ട്. എല്ലാവര്‍ക്കുമായി തുല്യ അവസരങ്ങള്‍ സൃഷ്ടിക്കാനും അസമത്വം, ഒഴിവാക്കല്‍, വിവേചനം എന്നിവയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഈ ഓര്‍മ്മപ്പെടുത്തല്‍ സാഹായിക്കും. വംശം, നിറം, മതം, ലിംഗഭേദം, ഭാഷ, രാഷ്ട്രീയം അല്ലെങ്കില്‍ മറ്റ് അഭിപ്രായങ്ങള്‍, ദേശീയത സ്വത്ത്, ജനനം അല്ലെങ്കില്‍ മറ്റൊരു പദവി എന്നിവ പരിഗണിക്കാതെ എല്ലാ മനുഷ്യര്‍ക്കും അര്‍ഹതയുള്ള സമ്പൂര്‍ണ്ണ അവകാശങ്ങളാണ് മനുഷ്യാവകാശങ്ങള്‍.
സമത്വവും വിവേചനമില്ലായ്മയുമാണ് മനുഷ്യാവകാശങ്ങളുടെ കാതല്‍. അസമത്വം, ദുരുപയോഗം, വിവേചനം എന്നിവ തടയാനും ഏറ്റവും ദുര്‍ബലരായവരെ സംരക്ഷിക്കാനും മനുഷ്യാവകാശ ലംഘനം നടത്തുന്നവരെ ശിക്ഷിക്കാനും അധികാരമുള്ള 47 തിരഞ്ഞെടുക്കപ്പെട്ട ഐക്യരാഷ്ട്ര അംഗരാജ്യങ്ങളാണ് മനുഷ്യാവകാശ കൗണ്‍സിലില്‍ ഉള്ളത്.മനുഷ്യാവകാശങ്ങള്‍ അന്തര്‍ദേശീയവും ദേശീയവുമായ നിയമങ്ങളാലും ആഗോളതലത്തിലുള്ള ഉടമ്പടികളാലും സംരക്ഷിക്കപ്പെടുന്നുണ്ട്.