Monday
12 January 2026
23.8 C
Kerala
HomeWorldമോശം കാലാവസ്ഥ; ഗതാഗതത്തില്‍ ജാഗ്രത വേണമെന്ന് അബുദബി പൊലീസ്

മോശം കാലാവസ്ഥ; ഗതാഗതത്തില്‍ ജാഗ്രത വേണമെന്ന് അബുദബി പൊലീസ്

മോശം കാലാവസ്ഥയെ തുടര്‍ന്ന് വാഹനമോടിക്കുമ്പോള്‍ അതീവ ശ്രദ്ധ വേണമെന്ന നിര്‍ദേശവുമായി അബുദാബി പൊലീസ്. കനത്ത മഴയാണ് അബുദാബിയില്‍ പ്രതീക്ഷിക്കുന്നത്. അപകട സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ വേഗത കുറയ്ക്കണമെന്ന് പൊലീസ് യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി. ട്വിറ്ററിലൂടെയായിരുന്നു അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്.

യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി കനത്ത മഴ പെയ്തിരുന്നു. ഈ ആഴ്ച അവസാനത്തോടെ മഴയുടെ തീവ്രത കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍, കിഴക്കന്‍ പ്രദേശങ്ങളില്‍ മഴ വര്‍ധിക്കും. പ്രദേശങ്ങളില്‍ അന്തരീക്ഷം മേഘാവൃതമാണ്. പടിഞ്ഞാറന്‍ മേഖലയില്‍ രാത്രിയിലും അതിരാവിലെയും മഴയ്ക്ക് സാധ്യതയുണ്ട്.

അബുദാബിയില്‍ 21 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 22 ഡിഗ്രി സെല്‍ഷ്യസും പര്‍വതപ്രദേശങ്ങളില്‍ 12 ഡിഗ്രി സെല്‍ഷ്യസും വരെ താപനില കുറയാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

RELATED ARTICLES

Most Popular

Recent Comments