പാകിസ്താൻ പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് ടീം അംഗങ്ങൾ താമസിക്കുന്ന ഹോട്ടലിനു പുറത്ത് വെടിയൊച്ച

0
45

പാകിസ്താൻ പര്യടനത്തിനെത്തിയ ഇംഗ്ലണ്ട് ടീം അംഗങ്ങൾ താമസിക്കുന്ന ഹോട്ടലിനു പുറത്ത് വെടിയൊച്ച. രണ്ടാമത്തെ ടെസ്റ്റ് മത്സരം നാളെ ആരംഭിക്കാനിരിക്കെ ഹോട്ടലിന് ഒരു കിലോമീറ്റർ ചുറ്റളവിൽ നിന്ന് വെടിയൊച്ച കേട്ടു എന്നാണ് റിപ്പോർട്ടുകൾ.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള അടിപിടിക്കിടെയാണ് വെടിയുതിർന്നതെന്ന് സൂചനയുണ്ട്. സംഭവത്തിൽ 4 പേർ അറസ്റ്റിലായി.

പാകിസ്താനെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് 74 റൺസിനു വിജയിച്ചിരുന്നു.