കാര്യവട്ടത്ത് വീണ്ടും എകദിന ക്രിക്കറ്റ്‌ പോരാട്ടം

0
63

അടുത്ത മൂന്ന് മാസത്തേക്കുള്ള ഇന്ത്യൻ ടീമിന്റെ ഹോം ഷെഡ്യൂൾ ബിസിസിഐ പ്രഖ്യാപിച്ചു. അടുത്ത വർഷം ശ്രീലങ്ക, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ എന്നീ ടീമുകളെയാണ് ഇന്ത്യൻ ടീം സ്വന്തം തട്ടകത്തിൽ നേരിടുക. ജനുവരിയിൽ ശ്രീലങ്കയ്‌ക്കെതിരായ ടി20, ഏകദിന പരമ്പരയോടെയാണ് ഹോം മത്സരങ്ങൾക്ക് ആരംഭിക്കുന്നത്. പരമ്പരയിലെ അവസാന ഏകദിനത്തിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവും.

അടുത്ത വർഷം 9 ഏകദിനങ്ങൾക്കും 6 ടി20കൾക്കും 4 ടെസ്റ്റ് മത്സരങ്ങൾക്കും ഇന്ത്യ ആതിഥേയത്വം വഹിക്കും. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയോടെയാണ് ടീം ഇന്ത്യയുടെ ഹോം ഷെഡ്യൂൾ ആരംഭിക്കുന്നത്. ജനുവരി 3 മുതൽ 15 വരെ 3 ടി20യും 3 ഏകദനവും അടങ്ങുന്നതാണ് പരമ്പര. ജനുവരി 3 ന് മുംബൈയിലാണ് ആദ്യ ടി20. അഞ്ചിന് പുനെയിലും ഏഴിന് രാജ്‌കോട്ടിലും രണ്ടും മൂന്നും ടി20കൾ നടക്കും. പത്തിന് ഗുവാഹത്തിയിലാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. 12 ന് രണ്ടാം ഒഡിഐ കൊൽക്കത്തയിലും അവസാന മത്സരം 15 ന് തിരുവനന്തപുരത്തും നടക്കും.

ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിന് ശേഷം ജനുവരി 18 മുതൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. കീവികൾക്കെതിരെ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും ഇന്ത്യ കളിക്കും. ഇടവേളയുടെ അഭാവം താരങ്ങളുടെ ഫോമിന് നല്ലതാണെങ്കിലും പരുക്കുകളിലേക്ക് നയിക്കാനുള്ള സാധ്യത കൂടുതലാണ്. രണ്ടു പരമ്പരകൾ അവസാനിക്കുനനത്തോടെ ഇന്ത്യ സ്വന്തം തട്ടകത്തിൽ ഓസ്‌ട്രേലിയയെ നേരിടും. പര്യടനത്തിനിടെ ടീമുകൾ നാല് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും കളിക്കും.

ന്യൂസിലൻഡ് പര്യടനം

  • ജനുവരി 18 ഒന്നാം ഏകദിനം ഹൈദരാബാദ്
  • ജനുവരി 21 രണ്ടാം ഏകദിനം റായ്പൂർ
  • ജനുവരി 24 മൂന്നാം ഏകദിനം ഇൻഡോർ
  • ജനുവരി 27 1 ടി20 റാഞ്ചി
  • ജനുവരി 29 രണ്ടാം ടി20 ലഖ്‌നൗ
  • ഫെബ്രുവരി 1 3 ടി20 അഹമ്മദാബാദ്

ഓസ്ട്രേലിയൻ പര്യടനം

  • ഫെബ്രുവരി 9-13 ഒന്നാം ടെസ്റ്റ് നാഗ്പൂർ
  • ഫെബ്രുവരി 17–21 രണ്ടാം ടെസ്റ്റ് ഡൽഹി
  • മാർച്ച് 1–5 മൂന്നാം ടെസ്റ്റ് ധർമശാല
  • മാർച്ച് 9–13 നാലാം ടെസ്റ്റ് അഹമ്മദാബാദ്
  • മാർച്ച് 17 ഒന്നാം ഏകദിനം മുംബൈ
  • മാർച്ച് 19 രണ്ടാം ഏകദിനം വിശാഖപട്ടണം
  • മാർച്ച് 22 മൂന്നാം ഏകദിനം ചെന്നൈ