Monday
12 January 2026
20.8 C
Kerala
HomeIndiaബംഗാള്‍ ഉള്‍ക്കടല്‍ രൂപംകൊണ്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി

ബംഗാള്‍ ഉള്‍ക്കടല്‍ രൂപംകൊണ്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി

ബംഗാള്‍ ഉള്‍ക്കടല്‍ രൂപംകൊണ്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി. ഇന്ന് വൈകുന്നേരത്തോടെ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തുടര്‍ന്ന് കാറ്റ് തമിഴ്‌നാട് ആന്ധ്രാ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി തെക്കന്‍ ആന്ധ്രാ തീരത്ത് ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ചുഴലിക്കാറ്റ് പുതുച്ചേരിക്കും ചെന്നൈയ്ക്കുമിടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രാഥമിക നിഗമനം.

ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നതിന്റെ ഭാഗമായി കാറ്റും ഈര്‍പ്പവും ന്യൂനമര്‍ദത്തിലേക്ക് വലിക്കപ്പെടുന്നതിനാല്‍ കേരളത്തില്‍ ഇന്നും നാളെയും മഴ ദുര്‍ബലമായേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു.

RELATED ARTICLES

Most Popular

Recent Comments