Saturday
20 December 2025
29.8 C
Kerala
HomeSportsബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി

ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി

ധാക്കയിൽ നടന്ന ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി. 187 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ ബംഗ്ലാദേശ് ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് വിജയം പിടിച്ചെടുത്തത്.

73 റൺസെടുത്ത കെ.എൽ രാഹുൽ മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. പത്താം വിക്കറ്റിൽ മെഹ്ദി ഹസൻ – മുസ്തഫിസുർ റഹ്മാൻ സഖ്യത്തിന്റ 51 റൺസ് കൂട്ടുകെട്ടാണ് ബംഗ്ലാദേശിന്റെ വിജയത്തിൽ നിർണായകമായത്.

മെഹ്ദി ഹസൻ 38 റൺസെടുത്തു. ഷാക്കിബ് അൽ ഹസനാണ് ഇന്ത്യയുടെ അഞ്ച് വിക്കറ്റുകൾ പിഴുതത്.

RELATED ARTICLES

Most Popular

Recent Comments