ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിലും മലയാളി താരം സഞ്ജു സാംസണ് ഇടമില്ല. കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെ ഇന്ത്യ നിലനിർത്തി. സഞ്ജുവിനെ ഒഴിവാക്കുന്നതിൽ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് വീണ്ടും താരത്തെ ഒഴിവാക്കി ഇന്ത്യ ടീം പ്രഖ്യാപിച്ചത്. ന്യൂസീലൻഡ് നിരയിൽ ഡഗ് ബ്രേസ്വെലിനു പകരം ആദം മിൽനെ ടീമിലെത്തി. മഴ മൂലം വൈകിയാണ് ടോസ് നടന്നത്.
പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസീലൻഡ് വിജയിച്ചിരുന്നു. രണ്ടാം മത്സരം മഴ മൂലം ഉപേക്ഷിച്ചു. പരമ്പര നഷ്ടപ്പെടാതിരിക്കാൻ ഇന്ന് ഇന്ത്യക്ക് ജയിച്ചേ തീരൂ. ടി-20 പരമ്പരയിൽ ഇന്ത്യ 1-0നു വിജയിച്ചു.
ടീമുകൾ:
India : Shikhar Dhawan(c), Shubman Gill, Suryakumar Yadav, Shreyas Iyer, Rishabh Pant(w), Deepak Hooda, Washington Sundar, Deepak Chahar, Umran Malik, Arshdeep Singh, Yuzvendra Chahal
New Zealand : Finn Allen, Devon Conway, Kane Williamson(c), Daryl Mitchell, Tom Latham(w), Glenn Phillips, Mitchell Santner, Adam Milne, Matt Henry, Tim Southee, Lockie ഫെർഗുസൺ