നൈജീരിയയിൽ നാവികസേനയുടെ പിടിയിലായ സംഘം ദുരിതത്തിൽ; സംഘാംഗങ്ങൾക്ക് മലേറിയ ഉൾപ്പെടെയുള്ള രോഗങ്ങൾ

0
68

നൈജീരിയയിൽ നാവികസേനയുടെ പിടിയിലായ സംഘത്തിന്റെ അവസ്ഥ കൂടുതൽ പ്രതിസന്ധിയിലേക്ക്. സംഘാംഗങ്ങൾക്ക് മലേറിയ ഉൾപ്പെടെയുള്ള രോഗങ്ങൾ പിടിപെട്ടു. നാട്ടിലേക്ക് ബന്ധപ്പെടാനും കഴിയാത്ത അവസ്ഥയാണ് ഉള്ളത്.

കൊല്ലം നിലമേൽ സ്വദേശിയായ വിജിത്തുമായുള്ള വീട്ടുകാരുടെ ബന്ധം വിശ്ചേദിക്കപ്പെട്ടിട്ട് ആറു ദിവസം ആകുന്നു. അവസാനം വിളിച്ചപ്പോൾ മലേറിയ ബാധിച്ചെന്ന വിവരമാണ് വീട്ടുകാരെ അറിയിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് വീട്ടുകാരുടെ അറിവ്.

ഗിനിയൻ സേനയുടെ നിയന്ത്രണത്തിൽ ആയിരുന്നപ്പോൾ സംഘാംഗങ്ങൾക്ക് എല്ലാദിവസവും വീട്ടിലേക്ക് ബന്ധപ്പെടാൻ കഴിഞ്ഞിരുന്നു. എന്നാൽ നിയന്ത്രണം നൈജീരിയ ഏറ്റെടുത്തതോടെ ഫോണുകൾ പോലും നൽകുന്നില്ല. ഇടയ്ക്കിടെ അഞ്ചുമിനിറ്റ് സമയം മാത്രമാണ് വീട്ടുകാരുമായി ബന്ധപ്പെടാൻ നൽകുന്നത്.

വിദേശകാര്യമന്ത്രാലയവും ഇന്ത്യൻ എംബസിയും ഇടപെടൽ നടത്തുന്നതെന്നറിയിച്ചിട്ടുണ്ടെങ്കിലും ഒന്നും ഫലം കണ്ടിട്ടില്ല. നിലവിൽ നൈജീരിയൻ നിയന്ത്രണത്തിൽ കപ്പലിൽ ജോലി തുടരുകയാണ് നാവിക സംഘം.