പൂവച്ചൽ തിരോധാന കേസ്; 11 വർഷം മുൻപ് കാണാതായ ദിവ്യയേയും മകളേയും കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തൽ

0
146

പൂവച്ചൽ തിരോധാന കേസിൽ നിർണായക വഴിത്തിരിവ്. ദിവ്യയുടെയും മകളുടെയും തിരോധാനം കൊലപാതകമാണെന്ന് കണ്ടെത്തി. 11 വർഷം മുൻപാണ് ദിവ്യയെയും ഒന്നരവയസ്സുകാരിയെയും കാണാതായത്. ഭർത്താവ് മാഹീൻ കണ്ണാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി.

മാഹീൻ കണ്ണിന്റെ മറ്റൊരു ഭാര്യ റുഖിയയ്ക്കും പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. മാഹീനാണ് ദിവ്യയെയും മകളെയും വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു പോയത്. ഇരുവരെയും തമിഴ്നാട്ടിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കടലിൽ ഉപേക്ഷിച്ചെന്നും ക്രൈം ബ്രാഞ്ച് പറയുന്നു.

തിരുവനന്തപുരം റൂറൽ പൊലീസിന്റെ പ്രത്യേക സംഘമാണ് കേസന്വേഷിച്ചത്. ഷാരോൺ കേസന്വേഷിച്ച ഉദ്യോഗസ്ഥനായിരുന്നു സംഘത്തിലുണ്ടായിരുന്നത്.