പിഎസ്എൽവി സി 54 ന്റെ വിക്ഷേപണം ഇന്ന് നടക്കും

0
59

ഇന്ത്യയുടെ അഭിമാന റോക്കറ്റായ പിഎസ്എൽവി സി 54 ന്റെ വിക്ഷേപണം ഇന്ന് നടക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയിൽ നിന്ന് 11.56 നാണ് വിക്ഷേപണം.

ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇ ഒ എസ് 6 ഉൾപ്പെടെ ഒൻപത് ഉപഗ്രഹങ്ങളാണ് സി 54 ഭ്രമണപഥങ്ങളിൽ എത്തിയ്ക്കുക.

രണ്ട് ഭ്രമണപഥങ്ങളിലായാണ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കുക.