Sunday
11 January 2026
28.8 C
Kerala
HomeSportsഖത്തറിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി സെനഗല്‍

ഖത്തറിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി സെനഗല്‍

ലോകകപ്പിൽ ആതിഥേയരായ ഖത്തറിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി സെനഗല്‍. ആദ്യ റൗണ്ട് കടക്കാൻ വിജയം ഇരുടീമുകൾക്കും അനിവാര്യമായ മത്സരത്തിൽ ഏഷ്യൻ ശക്തിയെ ആഫ്രിക്കൻ കരുത്തുകൊണ്ടു കീഴടക്കുകയായിരുന്നു സെന​ഗൽ. ഫിഫ ഫുട്‌ബോള്‍ ചരിത്രത്തിൽ തങ്ങളുടെ ആദ്യ ​ഗോൾ നേടി ഖത്തറും ഖൽബ് നിറച്ചു.

41-ാം മിനിറ്റില്‍ ഖത്തറിന്റെ ഖല്‍ബ് തകര്‍ത്തുകൊണ്ട് മുന്നേറ്റതാരം ബൗലായെ ഡിയയാണ് ടീമിനായി വലകുലുക്കിയത്. പ്രതിരോധതാരം ഖൗക്കിയുടെ പിഴവിലൂടെയാണ് ഗോള്‍ പിറന്നത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സെനഗല്‍ വീണ്ടും ഖത്തറിനെ ഞെട്ടിച്ചു. ഇത്തവണ ഫമാറ ഡൈഡ്ഹിയോവുവാണ് സെനഗലിനായി ഗോളടിച്ചത്. ‌

78-ാം മിനിറ്റില്‍ ഖത്തര്‍ ലോകകപ്പിലെ ചരിത്ര ഗോള്‍ നേടി. ഫിഫ ഫുട്‌ബോള്‍ ചരിത്രത്തിലെ ഖത്തറിന്റെ ആദ്യ ഗോളാണിത്. മുഹമ്മദ് മുന്‍ടാരിയാണ് ഖത്തറിനായി ചരിത്രമെഴുതിയത്. മുഹമ്മദിന്റെ ക്രോസിന് കൃത്യമായി തലവെച്ച മുന്‍ടാരി ലക്ഷ്യംകണ്ടു. സെനഗല്‍ 84-ാം മിനിറ്റില്‍ മൂന്നാം ഗോളടിച്ചു. പകരക്കാരനായി വന്ന ബാംബ ഡിയെങ്ങാണ് സെനഗലിനായി വലകുലുക്കിയത്.

RELATED ARTICLES

Most Popular

Recent Comments