Monday
12 January 2026
20.8 C
Kerala
HomeKeralaതൃശൂർ കൊണ്ടാഴിയിൽ സ്വകാര്യ ബസ്സ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

തൃശൂർ കൊണ്ടാഴിയിൽ സ്വകാര്യ ബസ്സ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

തൃശൂർ കൊണ്ടാഴിയിൽ സ്വകാര്യ ബസ്സ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. തൃശൂരിൽ നിന്ന് തിരുവില്വാമലയിലേക്കവരികയായിരുന്ന സുമംഗലി ബസ്സാണ് അപകടത്തിൽ പെട്ടത്. 30 യാത്രക്കാർ ബസ്സിലുണ്ടായിരുന്നു. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലെത്തിച്ചു.

രാവിലെ 8 മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. പഴയന്നൂരുിലെ പ്രധാനപാതയിൽ പണി നടക്കുന്നതിനാൽ ബൈപ്പാസിലൂടെ വാഹനങ്ങൾ വഴി തിരിച്ചുവിട്ടിരുന്നു.

ഈ വഴിയെ കുറിച്ച് ധാരണയില്ലാത്തതാണ് അപകടമുണ്ടായതെന്നാണ വിവരം. വാഹനത്തിൽ സ്ത്രീകളും സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളുമടക്കം 30 പേരാണ് ഉണ്ടായിരുന്നത്. 8.30 യോടെ രക്ഷാപ്രവർത്തനം പൂർത്തിയാക്കി.

മുഴുവൻ യാത്രക്കാരേയും പേരെയും മറിഞ്ഞ ബസിൽ നിന്ന് പുറത്തെടുത്തു. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

RELATED ARTICLES

Most Popular

Recent Comments