Wednesday
14 January 2026
28.8 C
Kerala
HomeKeralaഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം ബലാത്സംഗമല്ലെന്ന് ഹൈക്കോടതി

ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം ബലാത്സംഗമല്ലെന്ന് ഹൈക്കോടതി

ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം ബലാത്സംഗമല്ലെന്ന് ഹൈക്കോടതി. ഇത്തരം ബന്ധത്തിൽ ഏർപ്പെട്ട ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയാൽ പുരുഷനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു.

പാലിക്കാൻ ഉദേശ്യമില്ലാതെ മനഃപൂർവം വ്യാജ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചാൽ മാത്രമേ ബലാത്സംഗമായി കണക്കാക്കാൻ സാധിക്കൂ. വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് യുവതി നൽകിയ പരാതിയിൽ പുനലൂർ പൊലീസ് എടുത്ത കേസ് റദ്ദാക്കണെന്ന ഹർജിയിലാണ് കോടതി ഉത്തരവ്.

മലയാളികളായ ഇരുവരും ഓസ്‌ട്രേയിൽ വെച്ച് ഫേസ്ബുക്കിലൂടെയാണ് പരിചയപെടുന്നത്. യുവതി വിവാഹിതയായിരിക്കെ ഹർജിക്കാരനുമായി പ്രണയത്തിലാകുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഭർത്താവുമായി വേർപിരിഞ്ഞു താമസിക്കുകയാണെങ്കിലും പരാതിക്കാരി നിയമ പ്രകാരം വിവാഹ ബന്ധം വേർപെടുത്തിയിട്ടില്ല. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതിരുന്നുവെന്നും അതിനാലാണ് രണ്ടു തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത്. എന്നാൽ പിന്നീട് വിവാഹം കഴിക്കാൻ യുവാവ് തയാറാകാത്തതിനെ തുടർന്നാണ് കൊല്ലം പുനലൂർ പോലിസിൽ യുവതി പരാതി നൽകിയത്.

RELATED ARTICLES

Most Popular

Recent Comments