Wednesday
31 December 2025
30.8 C
Kerala
HomeIndiaഅന്താരാഷ്ട്ര യാത്രക്കാർക്ക് ഇനി എയർസുവിധ വേണ്ട

അന്താരാഷ്ട്ര യാത്രക്കാർക്ക് ഇനി എയർസുവിധ വേണ്ട

അന്താരാഷ്ട്ര യാത്രക്കാർക്ക് ഇനി എയർസുവിധ വേണ്ട. നാളെ മുതൽ വിദേശത്തുനിന്നും ഇന്ത്യയിലേക്ക് വിമാനയാത്ര നടത്തുന്നതിനു മുമ്പ് എയർ സുവിധ പോർട്ടലിൽ സത്യവാങ്മൂലം സമർപ്പിക്കേണ്ടത് ഇല്ല എന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

പകരം പ്രതിരോധത്തിന്റെ ഭാഗമായി വാക്സിനേഷൻ പൂർത്തിയാക്കാനും, രോഗവാഹകരല്ല എന്നു സ്വയം നിരീക്ഷിച്ചു ഉറപ്പാക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.

കോവിഡ് വ്യാപനം തീവ്രമായിരുന്ന സമയത്താണ് വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള എയർസുവിധാ പോർട്ടലിൽ രജിസ്ട്രേഷൻ നിർബന്ധമാക്കിയത്. കോവിഡ് ഭീതി ഒഴിഞ്ഞ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടിരുന്നു

RELATED ARTICLES

Most Popular

Recent Comments