2022 ഫിഫ ലോകകപ്പിന്റെ എല്ലാ ഗ്രൂപ്പുകളും ടീമുകളും അറിയാം

0
96

ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകർക്ക് ഇനി ആഘോഷരാവ്. കാൽപ്പന്തുകളിയുടെ ലോക മാമാങ്കം, ഫിഫ ഫുട്‌ബോൾ ലോകകപ്പ് 2022 ഇന്ന് ഖത്തറിൽ ആരംഭിക്കും. 4 വർഷത്തെ ഇടവേളക്ക് ശേഷം ലോകം വീണ്ടും കാൽപ്പന്തിലേക്ക് ചുരുങ്ങുന്നു. ഇന്ത്യൻ സമയം വൈകിട്ട് 7.30 നാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുക. ലോകമെമ്പാടുമുള്ള പ്രശസ്ത കലാകാരന്മാർ അവതരിപ്പിക്കുന്ന പരിപാടികളോടെയാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. കൊറിയൻ ബാൻഡ് ബിടിഎസാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പേര്. ഉദ്ഘാടന ചടങ്ങിന് ശേഷം ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിൽ ഉദ്ഘാടന മത്സരവും ഇന്ന് നടക്കും.

2022 നവംബർ 20 ഞായറാഴ്ച മുതൽ ഫിഫ ലോകകപ്പ് 2022 ഖത്തറിൽ ആരംഭിക്കുന്നു.ആദ്യ ദിവസത്തെ പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങിന് പുറമെ ഒരു മത്സരവും ഇന്ന് നടക്കും.ഇതാദ്യമായാണ് മിഡിൽ ഈസ്റ്റിൽ ഫുട്‌ബോൾ ലോകകപ്പ് സംഘടിപ്പിക്കുന്നത്. ഇന്ത്യൻ സമയം അനുസരിച്ച്, ഉദ്ഘാടന ചടങ്ങ് ഞായറാഴ്ച വൈകുന്നേരം 7.30 ന് ആരംഭിക്കും.കൊറിയൻ ബാൻഡ് ബിടിഎസും ഇതിൽ പരിപാടി അവതരിപ്പിക്കും.ഇവരെക്കൂടാതെ മലുമ, നിക്കി മിനാജ്, മറിയം ഫെയർസ് എന്നിവർ ലോകകപ്പിന്റെ തീം സോംഗ് വേദിയിൽ അവതരിപ്പിക്കും.

ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങ് അൽ-ബൈത്ത് സ്റ്റേഡിയത്തിലാണ് നടക്കുക.ഏകദേശം അറുപതിനയിരം കാണികൾക്ക് ഇവിടെ ഇരുന്ന് പരിപാടികൾ ആസ്വദിക്കാം. തലസ്ഥാനമായ ദോഹയിൽ നിന്ന് 40 കിലോമീറ്റർ മാത്രമാണ് ഇവിടേക്കുളള ദൂരം. ആദ്യ മത്സരമായ ഖത്തർ-ഇക്വഡോർ മത്സരം ഈ ഗ്രൗണ്ടിൽ തന്നെ നടക്കും.

ഫിഫ ഫുട്‌ബോൾ ലോകകപ്പ് ഇന്ത്യയിൽ സ്‌പോർട്‌സ് 18-ലും അതിന്റെ എച്ച് ഡി ചാനലിലും സംപ്രേക്ഷണം ചെയ്യും.ഓൺലൈനിൽ ഈ പ്രക്ഷേപണങ്ങൾ ജിയോ സിനിമയിലും ജിയോ ടിവിയിലും അവരുടെ വെബ്സൈറ്റിലും കാണാൻ കഴിയും. ഉദ്ഘാടന ചടങ്ങിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കായി വ്യത്യസ്ത കലാകാരന്മാർ അവതരിപ്പിക്കുന്ന ഒരു ഫാൻ ഫെസ്റ്റിവൽ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.ബോളിവുഡ് നടി നോറ ഫത്തേഹി നവംബർ 29 ന് ഇവിടെ പരിപാടി അവതരിപ്പിക്കും

2022 ഫിഫ ലോകകപ്പിന്റെ എല്ലാ ഗ്രൂപ്പുകളും ടീമുകളും ഏതൊക്കെയാണ്?

ഗ്രൂപ്പ് എ -ഖത്തർ, ഇക്വഡോർ, സെനഗൽ, നെതർലൻഡ്സ്

ഗ്രൂപ്പ് ബി- ഇംഗ്ലണ്ട്, ഇറാൻ, യുഎസ്എ, വെയിൽസ്

ഗ്രൂപ്പ് സി-അർജന്റീന, സൗദി അറേബ്യ, മെക്‌സിക്കോ, പോളണ്ട്

ഗ്രൂപ്പ് ഡി- ഫ്രാൻസ്, ഓസ്ട്രേലിയ, ഡെൻമാർക്ക്, ടുണീഷ്യ

ഗ്രൂപ്പ് ഇ- സ്‌പെയിൻ, കോസ്റ്റാറിക്ക, ജർമ്മനി, ജപ്പാൻ

ഗ്രൂപ്പ് എഫ് -ബെൽജിയം , കാനഡ, മൊറോക്കോ, ക്രൊയേഷ്യ

ഗ്രൂപ്പ് ജി- ബ്രസീൽ, സെർബിയ, സ്വിറ്റ്‌സർലൻഡ്, കാമറൂൺ

ഗ്രൂപ്പ് എച്ച്- പോർച്ചുഗൽ, ഘാന, ഉറുഗ്വേ, റിപ്പബ്ലിക് ഓഫ് കൊറിയ