ഇന്ത്യ ന്യൂസിലാൻഡ് മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയിലെ ആദ്യ ടി20 ഉപേക്ഷിച്ചു

0
87

ഇന്ത്യ ന്യൂസിലാൻഡ് മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയിലെ ആദ്യ ടി20 ഉപേക്ഷിച്ചു. മഴയ്ക്ക് ശമനമില്ലാത്തതിനെ തുടർന്നാണ് മാച്ച് ഓഫിഷ്യൽസ് ഒരു പന്ത് പോലും എറിയാതെ മത്സരം റദ്ദാക്കിയത്. വെല്ലിങ്ടൺ സ്കൈ സ്റ്റേഡിയത്തിൽ നേരത്തെ ടോസ് വൈകി മഴ മാറാനായി മാച്ച് ഓഫിഷ്യൽസ് കാത്തിരുന്നു. എന്നാൽ മഴയ്ക്ക് ശമനമില്ലാതെ വന്നപ്പോൾ പരമ്പരയിലെ ആദ്യം മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഓസ്ട്രേലിയയിൽ വെച്ച് നടന്ന ടി20 ലോകകപ്പിന് ശേഷം ഇരു ടീമുകളുടെ ആദ്യ പരമ്പരയാണിത്. ടി20 ടൂർണമെന്റിൽ ഇന്ത്യയും ന്യൂസിലാൻഡും സെമിയിലാണ് പുറത്താകുന്നത്. ഇന്ത്യ ഇംഗ്ലീണ്ടിനോട് തോറ്റ് പുറത്തായപ്പോൾ പാകിസ്ഥാനോടായിരുന്നു കിവീസിന്റെ തോൽവി.

അതേസമയം ലകകപ്പിൽ പങ്കെടുത്ത ഭൂരിപക്ഷം സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചാണ് ബിസിസിഐ ന്യൂസിലാൻഡ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചത്. നായകൻ രോഹിത് ശർമയുടെയും ഉപനായകൻ കെ.എൽ രാഹുലിന്റെയും അഭാവത്തിൽ ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. രോഹിത്തിനും രാഹുലിനും പുറമെ വിരാട് കോലി, ദിനേഷ് കാർത്തിക്, ആർ ആശ്വിൻ എന്നിവർക്കും ബിസിസിഐ വിശ്രമം അനുവദിച്ചിട്ടുണ്ട്.

അതേസമയം സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചതോടെ മലയാളി താരം സഞ്ജു സാംസൺ, ശുബ്മാൻ ഗിൽ, ഉമ്രാൻ മാലിക് തുടങ്ങിയ യുവതാരങ്ങൾക്ക് ഇന്ത്യൻ ടീമിലേക്ക് വീണ്ടും വിളി ലഭിച്ചു. നവംബർ 20ത് ഞായറാഴ്ചാണ് പരമ്പരയിലെ അടുത്ത മത്സരം. 22-ാം തീയതിയാണ് പരമ്പരയിലെ അവസാന മത്സരം. തുടർന്ന് 25-ാം തീയതി ഏകദിന പരമ്പരയും ആരംഭിക്കും. ശിഖർ ധവാനാണ് ഏകദിന ടീമിനെ നയിക്കുക
ന്യൂസിലാൻഡിനെതിരെയുള്ള ഇന്ത്യയുടെ ടി20 സ്ക്വാഡ് – ഹാർദിക് പാണ്ഡ്യ, റിഷഭ് പന്ത്, ശുഭ്മൻ ഗിൽ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ശ്രയസ് ഐയ്യർ, സഞ്ജു സാംസൺ, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, ഹർഷാൽ പട്ടേൽ, മുഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ, ഉമ്രാൻ മാലിക്ക്.