ആർഎസ്എസ് അനുകൂലനിലപാട്; സുധാകരന്റെത് നാക്കുപിഴയെന്ന് ന്യായീകരിച്ച് ചെന്നിത്തല

0
104

ആർഎസ്എസ് അനുകൂല പരാമർശത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ന്യായീകരിച്ച് രമേശ് ചെന്നിത്തല രം​ഗത്ത്. സുധാകരന്റെത് നാക്കുപിഴയാണ്.

ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിലെ ഒരു വാചകത്തിലുണ്ടായ നാക്കുപിഴയാണിവിടെ വിവാദമായത്. പിഴവുണ്ടായെന്ന കാര്യം ഏറ്റുപറയുമ്പോൾ പിന്നെ വിവാദം ആവശ്യമില്ലെന്നു ചെന്നിത്തല പറഞ്ഞു.

സുധാകരൻ മതരവാദി തന്നെയാണ്. വിഷയത്തിൽ മുസ്ലിം ലീഗിന്റെ ആശങ്കയിൽ തെറ്റുപറയാനാകില്ല. ഇക്കാര്യം ചർച്ച ചെയ്യും. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും അദ്ദേഹം രാജിസന്നദ്ധത അറിയിച്ചിട്ടില്ലെന്നും ചെന്നിത്തല വിശദീകരിച്ചു.