Saturday
20 December 2025
22.8 C
Kerala
HomeKeralaസ്നേഹപൂര്‍വം’ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം; ബുധനാഴ്ച മുതല്‍ സ്വീകരിക്കും

സ്നേഹപൂര്‍വം’ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം; ബുധനാഴ്ച മുതല്‍ സ്വീകരിക്കും

അമ്മയോ അച്ഛനോ ഇരുവരുമോ മരണപ്പെട്ട നിര്‍ധനവിദ്യാര്‍ഥികള്‍ക്ക് സാമൂഹ്യസുരക്ഷാമിഷന്‍ നടപ്പാക്കുന്ന ‘സ്നേഹപൂര്‍വം’ ധനസഹായപദ്ധതിക്കായി 2022-23 അധ്യയന വർഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. പ്രഫഷണല്‍ ബിരുദത്തിന് പഠിക്കുന്നവര്‍ക്കും അര്‍ഹതയുണ്ട്.

ഈമാസം 16 മുതൽ അപേക്ഷകള്‍ സ്വീകരിക്കും. നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന ഓൺലൈനായി അപേക്ഷകൾ അപ്‌ലോഡ്‌ ചെയ്യണം. ഡിസംബർ 12 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഓൺലൈനായി അപേക്ഷിച്ചശേഷം ലഭിക്കുന്ന പ്രിന്റഔട്ട് 2023 ഫെബ്രുവരി 28നകം കേരള സാമൂഹ്യ സുരക്ഷാ മിഷൻ ഹെഡ് ഓഫീസിൽ അയച്ചുനല്‍കണം.

കൂടുതൽ വിവരങ്ങൾ http://kssm.ikm.in എന്ന വെബ്സൈറ്റിലും 1800-120-1001 എന്ന ടോൾഫ്രീ നമ്പറിലും ലഭ്യമാകും.

RELATED ARTICLES

Most Popular

Recent Comments