Monday
12 January 2026
23.8 C
Kerala
HomeKeralaഷെൽട്ടർ ഹോമിൽ നിന്നും കാണാതായ 9 പെൺകുട്ടികളെയും കണ്ടെത്തി

ഷെൽട്ടർ ഹോമിൽ നിന്നും കാണാതായ 9 പെൺകുട്ടികളെയും കണ്ടെത്തി

കോട്ടയം മാങ്ങാനത്തെ ഷെൽട്ടർ ഹോമിൽ നിന്നും കാണാതായ 9 പെൺകുട്ടികളെയും കണ്ടെത്തി. കൂത്താട്ടുകുളം ഇലഞ്ഞിയിൽ നിന്നുമാണു കുട്ടികളെ കണ്ടെത്തിയത്. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്ന് സിഡബ്ല്യുസി അറിയിച്ചു.

ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംസ്ഥാന സർക്കാരിന്റെ വനിത ശിശു വികസ വകുപ്പിന് കീഴിലുള്ള മാങ്ങാനത്തെ ഷെൽട്ടർ ഹോമിൽ നിന്നും കുട്ടികളെ കാണാതായത്. രാവിലെ ജീവനക്കാർ എത്തി പരിശോധിച്ചപ്പോഴാണ് 9 പെൺകുട്ടികളെ കാണാനില്ലെന്ന വിവരം അറിയുന്നത്. മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്ത് കോട്ടയം ഈസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഉച്ചയ്ക്ക് 12 മണിയോടെ ഇവരെ 9 പേരെയും കണ്ടെത്തിയത്.

കൂത്താട്ടുകുളം ഇലഞ്ഞിയിലുള്ള ഒരു കുട്ടിയുടെ ബന്ധുവീട്ടിൽ നിന്നാണ് 9 പേരെയും കണ്ടെത്തിയത്. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മഹിള സമഖ്യ സൊസൈറ്റിയാണ് ഷെൽട്ടർ ഹോം നടത്തുന്നത്. ഇവിടെ കുട്ടികൾ സ്ഥിരമായി കരയുകയും ബഹളം ഉണ്ടാക്കുയും ചെയ്യുമായിരുന്നു എന്ന് പരിസരവാസികൾ പറയുന്നു.

ഷെൽട്ടർ ഹോമിൽ ജീവൻക്കാർ കുറവാണെന്നും പ്രദേശവാസികൾ പറയുന്നു. ഇതിന് മുൻപും രണ്ട് കുട്ടികൾ ഇവിടെ നിന്ന് ചാടി പോകുകയും ഇവരെ പൊലീസ് കണ്ടെത്തുകയും ചെയ്തിരുന്നു.

RELATED ARTICLES

Most Popular

Recent Comments